
Malayalam Breaking News
200 കോടി നിറവിലെത്തിയ ലൂസിഫറിനെ കുറിച്ച് മോഹൻലാലിന് പറയാനുള്ളത് !
200 കോടി നിറവിലെത്തിയ ലൂസിഫറിനെ കുറിച്ച് മോഹൻലാലിന് പറയാനുള്ളത് !
Published on

By
മലയാളസിനിമയിലെ ആദ്യത്തെ 200 കോടി കളക്ഷൻ നേടിയ ചിത്രം എന്ന പെരുമ ഇനി ലൂസിഫറിന്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഇന്ന് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ്. ഈ അവസരത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ. “ഈ നാഴികക്കല്ല് കരസ്ഥമാക്കാൻ സഹായിച്ച ലോകമെമ്പാടുമുള്ള സിനിമാപ്രേമികളോട് സന്തോഷത്തോടെ നന്ദി പറയുന്നു” എന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ നന്ദി വാക്കായി കുറിച്ചു. 200 കോടിയും കടന്ന് മലയാളത്തിന്റെ യാഗാശ്യം എന്ന ശീർഷകത്തോടെയുള്ള പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് ഈ ചരിത്രനിമിഷം നിർമ്മാതാവ് ആശിർവാദ് സിനിമാസ് പങ്കുവച്ചത്.
ലൂസിഫറിനെ ലോക സിനിമാ ചരിത്രത്തിന്റെ ഭാഗമാക്കിയതിന് പ്രേക്ഷകർക്ക് നന്ദിയും ഇതോടൊപ്പം കുറിക്കുന്നുണ്ട്. 50ആം ദിവസത്തിലായിരുന്നു ഈ നേട്ടം എന്നതാണ് കൗതുകം. ഇപ്പോഴും ലൂസിഫർ 117ഓളം തിയറ്ററുകളിൽ ഹോൾഡ് ഓവർ ആവാതെ നിലനിൽക്കുന്നു എന്നതിന്റെ തിയറ്റർ ലിസ്റ്റ് സഹിതം പോസ്റ്ററിൽ ചേർത്താണ് 50 ദിനങ്ങളിൽ 200 കോടി എന്ന അത്ഭുത വാർത്ത പോസ്റ്റർ രൂപത്തിൽ നിർമ്മാതാവ് സോഷ്യൽ മീഡിയയിൽ ഔദ്യോഗികമെന്നോണം ഷെയർ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് അടക്കമുള്ളവർ ഈ വാർത്ത സ്ഥിരീകരിച്ചു.
ആദ്യ 8 ദിവസങ്ങൾ കൊണ്ട് 100 കോടി നേടി ചരിത്രം സൃഷ്ടിച്ച് വാർത്തകളിൽ ഇടം പിടിച്ച സിനിമയാണ് ലൂസിഫർ. ലൂസിഫർ 13 ദിവസം കൂടി കഴിഞ്ഞ് 21-ആം ദിവസം എത്തിയപ്പോൾ 150 കൊടി ഗ്രോസ്സ് കളക്ഷൻ നേടിയെന്നും ഔദ്യോഗികമായ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടൊപ്പം ലൂസിഫർ പുലിമുരുകന്റേതടക്കം മലയാളത്തിലെ നിലവിലെ ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തകർത്തു എന്ന് വേണം ഈ 200 കോടി പ്രഖ്യാപനംക്കൊണ്ട് കരുതാൻ. ആദ്യ 50 കോടി, 100 കോടി, 200 കോടി ചിത്രങ്ങൾ എല്ലാം മോഹൻലാലിന്റെ പേരിലാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത.
mohanlal about lucifer 200 crore success
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...