
Bollywood
ആളുകൾക്ക് ഇഷ്ടമുള്ളതെന്തും പറയാം ;കങ്കണയുടെ വിമർശനത്തിന് മറുപടി നൽകി രൺബീർ കപൂർ !!!
ആളുകൾക്ക് ഇഷ്ടമുള്ളതെന്തും പറയാം ;കങ്കണയുടെ വിമർശനത്തിന് മറുപടി നൽകി രൺബീർ കപൂർ !!!

ബോളിവുഡിലെ സൂപ്പർ ക്വീൻ ആണ് കങ്കണയെങ്കിലും വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ് താരം. തരം കിട്ടിയാൽ എല്ലാ രാഷ്ട്രീയപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുന്നയാളാണ് താനെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വിമർശനത്തിനെതിരെ പ്രതികരണവുമായി നടൻ രൺബീർ കപൂർ രംഗത്ത്. വിവാദങ്ങളുണ്ടായേക്കാവുന്ന അത്തരം ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറാൻ താൻ ആഗ്രഹിക്കുന്നതായി രൺബീർ കപൂർ പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൽഎസിന് നൽകിയ അഭിമുഖത്തിലാണ് രൺബീർ പ്രതികരണവുമായി രംഗത്തെത്തിയത്.
തന്നോട് ആര് എന്ത് ചോദ്യം ചോദിച്ചാലും അതിനൊക്കെ മറുപടി നൽകാൻ പരമാവധി ശ്രമിക്കാറുണ്ട്. പക്ഷേ രാഷ്ട്രീയപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തനിക്ക് താൽപര്യമില്ല. അത്തരം ചോദ്യങ്ങളിലൂടെ ഉണ്ടായേക്കാവുന്ന വിവാദങ്ങൾക്കും തനിക്ക് താൽപര്യമില്ലെന്ന് നടൻ പറഞ്ഞു. ആളുകൾക്ക് തന്നെക്കുറിച്ച് ഇഷ്ടമുള്ളതെന്തും പറയാം. ഞാൻ ആരാണെന്നും ഞാൻ എന്താണ് പറയുന്നതെന്നും തനിക്കറിയാമെന്നും താരം കൂട്ടിച്ചേർത്തു. കങ്കണയുടെ പേര് പരാമർശിക്കാതെയാണ് രൺബീർ കപൂറിന്റെ പ്രതികരണം. അതേസമയം കങ്കണയുടെ വിമർശനങ്ങൾക്കെതിരെ ആദ്യമായാണ് രൺബീർ കപൂർ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.
ഈ വർഷം മാർച്ചിലായിരുന്നു രൺബീർ കപൂറിനെതിരെ കങ്കണ റണാവത്ത് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയപരവും അല്ലാത്തതുമായ വിഷയങ്ങളിൽ രൺബീർ കപൂർ വ്യക്തമായ നിലപാടെടുക്കുന്നില്ലെന്ന് കങ്കണ ആരോപിച്ചു. ‘മണികർണിക ദ ക്വീൻ ഓഫ് ഝാൻസി’ എന്ന സിനിമയുടെ വിജയാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു കങ്കണയുടെ പരാമർശം.
ranbir replied kangana’s comment about him
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....