Bollywood
സൂക്ഷിക്കുക ,ചിലപ്പോൾ സിവയെ ഞാൻ തട്ടിക്കൊണ്ടു പോകും ; ധോണിക്ക് മുന്നറിയിപ്പുമായി ബോളിവുഡ് താരം
സൂക്ഷിക്കുക ,ചിലപ്പോൾ സിവയെ ഞാൻ തട്ടിക്കൊണ്ടു പോകും ; ധോണിക്ക് മുന്നറിയിപ്പുമായി ബോളിവുഡ് താരം
By
ധോണിയേക്കാൾ ആരാധകർ ആണ് മകൾ സിവാക്കിപ്പോൾ . നാല് വയസുകാരിയായ ശിവ ഇടക്ക് മലയാളം ഗാനം ആലപിച്ച് കേരളത്തിന്റെ സ്നേഹവും പിടിച്ചു പറ്റിയിരുന്നു. താനും സിവയുടെ ആരാധകരില്‍ ഒരാളാണെന്ന് വെളിപ്പെടുത്തുകയാണ് പ്രീതി സിന്റ.
ഈ കുട്ടിത്താരത്തെ താന്‍ തട്ടിക്കൊണ്ടുപോകുമെന്നാണ് ധോണിക്ക് പ്രീതി തമാശയായി മുന്നറിയിപ്പ് നല്‍കിയത്. ധോണിക്ക് കൈകൊടുക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.
‘ക്യാപ്റ്റന്‍ കൂളിന് നിരവധി ആരാധകരുണ്ട്, ഞാനും അതില്‍പെടും. എന്നാല്‍ ആരാധന ഇപ്പോള്‍ കുഞ്ഞ് സിവയിലേക്ക് കൂടുമാറുകയാണ്. അതുകൊണ്ട് സൂക്ഷിച്ചുകൊള്ളാനാണ് മുന്നറിയിപ്പ്, ചിലപ്പോള്‍ ഞാന്‍ അവളെ തട്ടിക്കൊണ്ടുപോകും’, പ്രീതി സിന്റ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
4 ലക്ഷത്തോളം ലൈക്കും, ആശംസകളുമാണ് ആരാധകര്‍ ഈ പോസ്റ്റിന് നല്‍കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയാണ് പ്രീതി. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനുമാണ്.
preity zinta about ziva dhoni