
Malayalam
ഡിജിപിയായി വിരമിച്ചതിന് ശേഷം ആമിർഖാൻ തനിക്ക് ഓഫർ ചെയ്തത് ഒരുകോടി രൂപ ;മുൻ കേരളാ ഡി ജി പി ജേക്കബ് പുന്നൂസ്!!!
ഡിജിപിയായി വിരമിച്ചതിന് ശേഷം ആമിർഖാൻ തനിക്ക് ഓഫർ ചെയ്തത് ഒരുകോടി രൂപ ;മുൻ കേരളാ ഡി ജി പി ജേക്കബ് പുന്നൂസ്!!!

മികച്ച നടനും സംവിധായകനുമാണ് ബോളിവുഡിന്റെ സ്വന്തം ആമിർഖാൻകൂടാതെ നിർമ്മാതാവും സാമൂഹികപ്രവർത്തകനും അവതാരകനും അങ്ങനെ ബഹുമുഖ പ്രതിഭയാണ് ആമിർഖാൻ. ഏത് നിലയിലാണെങ്കിലും അവിടെ തിളങ്ങി നിൽക്കുന്ന താരമാണ് ആമിർഖാൻ.
ബോളിവുഡിലെ ഏറ്റവും വലിയ താരവും ഏറ്റവും മികച്ച നടന്മാരിൽ ഒരാളുമായ ആമിർ ഖാൻ സത്യമേവ ജയതേ എന്ന സാമൂഹിക പ്രതിബദ്ധത ഉള്ള ചാനൽ ഷോയിലൂടെയും ജനങ്ങളുടെ ഇടയിൽ ഏറെ പ്രശസ്തനും ബഹുമാനിക്കപ്പെടുന്നവനും ആണ്. ഇപ്പോഴിതാ, ഈ പരിപാടിയിൽ പങ്കെടുക്കാൻ ആമിർ ഖാൻ തനിക്കു ഒന്നര കോടിയോളം രൂപ ഓഫ്ഫർ ചെയ്തിരുന്നു എന്ന് മുൻ കേരളാ ഡി ജി പി ജേക്കബ് പുന്നൂസ് പറയുന്നു. ഡി ജി പി സ്ഥാനത്തു നിന്ന് അദ്ദേഹം വിരമിച്ചതിനു ശേഷമായിരുന്നു ആമിർ ഖാന്റെ ഈ ഓഫർ. ആമിർ ഖാൻ ജേക്കബ് പുന്നൂസിനെ ഇന്റർവ്യൂ ചെയ്തത് അദ്ദേഹം വിരമിച്ചിട്ടു രണ്ടു വർഷത്തിന് ശേഷം ആയിരുന്നു.
അതിനു ആമിർ അന്ന് ഓഫർ ചെയ്തത് ഒന്നര കോടി രൂപ ആയിരുന്നു. എന്നാൽ താൻ അത് സ്വീകരിച്ചില്ല എന്നും പകരം കേരളാ പോലീസിന് അത് നൽകാനും ആവശ്യപ്പെട്ടു. എന്നാൽ കേരളാ പോലീസും അത് സ്വീകരിക്കാത്തത് കൊണ്ട് ആ പണം ഐ ടി ബി പി ക്കു പോയി എന്നും ജേക്കബ് പുന്നൂസ് പറയുന്നു. ആമിർ ഖാന്റെ സത്യമേവ ജയതേ ഫൗണ്ടേഷൻ വഴി ആണ് ഓരോ എപ്പിസോഡിനും ഒരു നിശ്ചിത തുക ചിലവാക്കുന്നത്. ഇന്ത്യ മുഴുവൻ സഞ്ചരിച്ചു കൃത്യമായി റിസർച് നടത്തിയാണ് അവർ ഓരോ എപ്പിസോഡും ചെയ്യുന്നത്.
എന്തിനാണ് തന്നെ ഈ പ്രോഗ്രാമിലേക്കു ക്ഷണിച്ചത് എന്ന് ചോദിച്ചപ്പോൾ ആമിർ ഖാൻ ജേക്കബ് പുന്നൂസിനോട് പറഞ്ഞ മറുപടി ഇതാണ്, “നിങ്ങൾ അടക്കമുള്ള ഒരുപാട് പോലീസ് ഓഫീസർമാരോട് ഞങ്ങളുടെ റിസർച് ടീം സംസാരിച്ചിരുന്നു. എല്ലാവരും പ്രശ്നങ്ങളെ കുറിച്ച് മാത്രം പറഞ്ഞപ്പോൾ നിങ്ങൾ പറഞ്ഞത് അതിന്റെ പ്രതിവിധികൾ ആണ്. അതാണ് നിങ്ങളെ വിളിക്കാൻ ഉണ്ടായ കാരണം”.
amirkhan offer jacob punnoose one crore
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...