മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ഫഹദ് ഫാസിൽ. വ്യത്യസ്തമായ അഭിനയ ശൈലികൊണ്ട് പ്രേഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടൻ. കൈനിറയെ ചിത്രങ്ങളുമായാണ് ഫഹദ് മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. അനായാസ അഭിനയ ശൈലി കൊണ്ട് ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം മികവുറ്റതാക്കാറുമുണ്ട് താരം. തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായാണ് ഫഹദ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. കുമ്ബളങ്ങി നൈറ്റ്സിലെ ഷമ്മിയും പ്രകാശനും നടന്റെതായി അടുത്തിടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ്.
അടുത്തിടെ വിജയ് സേതുപതിയുടെ തമിഴ് ചിത്രം സൂപ്പര്‍ ഡീലക്സിലും നടന് വേഷമിട്ടിരുന്നു.ഫഹദിനെക്കുറിച്ച് ദംഗല്‍ സംവിധായകന് നീതേഷ് തിവാരി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഫഹദിനെ പ്രശംസിച്ച് സംവിധായകന് എത്തിയത്.
ഫഹദ് ഫാസിലിന്റെ കരിയറില്‍ ശ്രദ്ധേയമായ നാല് സിനിമകളെ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു നിതേഷ് തിവാരി ട്വിറ്ററില്‍ എത്തിയിരുന്നത്. മഹേഷിന്റെ പ്രതികാരം, സൂപ്പര്‍ ഡീലക്സ്, ഞാന്‍ പ്രകാശന്, കുമ്ബളങ്ങി നൈറ്റ്സ് എന്നീ സിനിമകളായിരുന്നു അവ. ഫഹദ് ഫാസില്‍ ഏത് കഥാപാത്രം അവതരിപ്പിച്ചാലും ഗംഭീരമാണെന്നാണ് ദംഗല്‍ സംവിധായകന് ട്വിറ്ററില്‍ കുറിച്ചിരുന്നത്. തിരിച്ചറിയാന്‍ വൈകിപ്പോയെന്നും പക്ഷേ താന്‍ ഇപ്പോള്‍ ഫഹദിന്റെ വലിയ ആരാധകനായി മാറിയെന്നും തിവാരി കുറിച്ചു. ഇനിയും ഇത്തരം സിനിമകള്‍ ചെയ്ത് തങ്ങളെ ആസ്വദിപ്പിക്കണമെന്നു സംവിധായകന് ആവശ്യപ്പെടുന്നുണ്ട്.
ഫഹദ് ഫാസിലിനെക്കുറിച്ചുളള ദംഗല്‍ സംവിധായകന്റെ ട്വിറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. നിരവധി പേര് ഫഹദിന്റെ പഴയ സിനിമകളും കാണണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊണ്ടി മുതലും ദൃക്സാക്ഷിയും, കാര്‍ബണ്‍, ചാപ്പാകുരിശ്, നോര്‍ത്ത് 24 കാതം, ആമേന്‍ തുടങ്ങിയ ഫഹദിന്റെ സിനിമകളും കാണണമെന്നാണ് ദംഗള്‍ സംവിധായകനോട് ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ട്രാന്‍സ് എന്ന പുതിയ ചിത്രത്തിലാണ് ഫഹദ് ഫാസില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നസ്രിയ നസീം, വേദിക, സൗബിന് ഷാഹിര്‍ തുടങ്ങി വമ്ബന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ട്രാന്‍സ്. ഒരിടവേളയ്ക്കു ശേഷം സംവിധായകന് അന്‍വര്‍ റഷീദ് മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ട്രാന്‍സ്.
ട്രാന്‍സിനു പുറമെ ദിലീഷ് പോത്തന്-ശ്യാം പുഷ്കരന് കൂട്ടുകെട്ടിന്റെ പുതിയ സിനിമയിലും ഫഹദ് അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ അടുത്ത കാലത്തായി തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായിട്ടാണ് ഫഹദ് മുന്നേറികൊണ്ടിരിക്കുന്നത്. അമല്‍ നീരദിന്റെ വരത്തനില്‍ തുടങ്ങിയ വിജയം ഞാന്‍ പ്രകാശന്,കുമ്ബളങ്ങി നൈറ്റ്സ് എന്നീ സിനിമകളിലൂടെയും ഫഹദ് ആവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...