Connect with us

“ബുദ്ധിയുണ്ട്,ഹൃദയവുമുണ്ട് 2019 ആയില്ലേ സൗന്ദര്യത്തിനെ ഇനി ഇങ്ങനെയും വ്യാഖ്യാനിച്ചൂടെ”-ഉയരെയിലെ സൗന്ദര്യത്തെക്കുറിച്ചുള്ള ടൊവിനോയുടെ ആ ഹിറ്റ് ഡയലോഗ് ഏറ്റെടുത്ത് ആരാധകർ !!!

Malayalam Breaking News

വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകമനസ്സ് കവർന്ന് മുന്നേറുകയാണ് ടൊവിനോതോമസ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ഉയരെ എന്ന ചിത്രത്തിൽ കയ്യടി നേടിയെടുത്ത ഒരു കഥാപാത്രമാണ് ടോവിനോ ചെയ്തത്. പല്ലവിയായി പർവതിയെത്തുമ്പോൾ മുഴുനീള സപ്പോർട്ടിങ് കഥാപാത്രമായി ടോവിനോയും എത്തി. ചിത്രത്തിൽ ടോവിനോ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. പറഞ്ഞു തീർന്നതും പ്രേക്ഷകർ എഴുന്നേറ്റു നിന്നാണ് ആ ഡയലോഗിനെ തീയേറ്ററുകളിൽ സ്വീകരിച്ചത്.

“ബുദ്ധിയുണ്ട്,ഹൃദയവുമുണ്ട് 2019 ആയില്ലേ സൗന്ദര്യത്തിനെ ഇനി ഇങ്ങനെയും വ്യാഖ്യാനിച്ചൂടെ” ഇതായിരുന്നു ആ ഡയലോഗ്. സൗന്ദര്യത്തെക്കുറിച്ചുള്ള ഈ പുതിയ നിർവചനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ആരാധകരുടെ സ്റ്റാറ്റസുകളിലും പേജുകളിലുമെല്ലാം ഇപ്പോൾ നിറയുന്നത് ടോവിനോയുടെ ഈ ഡയലോഗാണ്. സിനിമ ഇപ്പോൾ വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയെയാണ് പാർവതി അവതരിപ്പിക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പാർവതിയെക്കൂടാതെ ടൊവിനോ ആസിഫ് അലി,അനാർക്കലി മരയ്ക്കാർ,സിദ്ധിഖ് എന്നിവരും ഉയരെയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നുണ്ട്.

tovino’s hit dialouge in uyare movie

More in Malayalam Breaking News

Trending

Recent

To Top