
Malayalam Breaking News
മോഹൻലാലിന് അങ്ങനെ തന്നെ വേണം – സത്യൻ അന്തിക്കാട്
മോഹൻലാലിന് അങ്ങനെ തന്നെ വേണം – സത്യൻ അന്തിക്കാട്
Published on

By
സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ട് മലയാള സിനിമയിൽ വലിയ ഹിറ്റ് ആണ് . മോഹൻലാലിൻറെ ഹിറ്റ് ചിത്രങ്ങളെടുത്താൽ സത്യൻ അന്തിക്കാട് ചിത്രങ്ങൾ ആ കൂട്ടത്തിൽ ഉണ്ടാവും. അവർ തമ്മിലുള്ള കെമിസ്ട്രിയും അങ്ങനെയാണ്. ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ പാതയിലൂടെ സിനിമ സംവിധാനത്തിലേക്ക് കടക്കുകയാണ് മോഹൻലാൽ. ബറോസ് എന്ന ചിത്രമാണ് മോഹൻലാൽ സംവിധാനം ചെയ്യുന്നത്. ഒരു അവാർഡ് നിശയിൽ മോഹൻലാൽ സംവിധായകനാകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ . സത്യൻ അന്തിക്കാട് പറഞ്ഞ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
മോഹൻലാൽ സംവിധായകനാവുന്നു. എന്താണ് അഭിപ്രായം?’- സൂപ്പർ ഹിറ്റ് സംവിധായകരായ സത്യൻ അന്തിക്കാടിനോടും പ്രിയദർശനോടുമുള്ള ചോദ്യമായിരുന്നു ഇത്. ‘മോഹൻലാലിന് ഇതു തന്നെ വരണം’- ചിരിപടർത്തി സത്യൻ അന്തിക്കാടിന്റെ മറുപടി. സംവിധായകൻ ചിന്തിക്കുന്നതിന്റെ എത്രയോ ഇരട്ടി തിരിച്ചു നൽകുന്ന മോഹൻലാലിന്റെ ഉള്ളിൽ ഒരു സംവിധായകനുണ്ടെന്ന കാര്യം നേരത്തെ വ്യക്തമാണെന്ന് സത്യൻ വിശദമാക്കിയപ്പോൾ 100% ശരിയാണെന്ന് പ്രിയദർശന്റെ സാക്ഷ്യം. പ്രഥമ മഴവിൽ മനോരമ എന്റർടെയിൻമെന്റ് അവാർഡ്സ് വേദിയിലാണ് കളിയും കാര്യവും നിറഞ്ഞ സംഭവങ്ങൾ അരങ്ങേറിയത്.
പ്രിയദർശന് മാസ്റ്റർ ഡയറക്ടർ പുരസ്ക്കാരം സമ്മാനിച്ചതും സത്യൻ അന്തിക്കാടായിരുന്നു. പ്രിയൻ എടുത്ത സിനിമകൾ തന്റേതാണെന്നും തന്റെ സിനിമകൾ പ്രിയന്റേതാണെന്നും വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. താൻ കാണാൻ ആഗ്രഹിക്കുന്ന തരം സിനിമകളാണ് എന്നും എടുത്തിട്ടുള്ളതെന്നും ഇനിയെടുക്കുന്ന സിനിമയും അങ്ങനെ തന്നെയാവുമെന്നും പ്രിയദർശൻ വ്യക്തമാക്കി. പൃഥ്വിരാജിന് മികച്ച സംവിധായകനുള്ള പുരസ്ക്കാരം സമ്മാനിച്ചത് ഗുരുതുല്യനായ സംവിധായകൻ ഭദ്രൻ.
സിനിമയിലെത്തിയ കാലം മുതൽ പൃഥ്വിരാജ് കാട്ടുന്ന കൗതുകവും നിരീക്ഷണവുമാണ് ഒരു മികച്ച സംവിധായകനാക്കി മാറ്റിയതെന്നു ഭദ്രൻ പറഞ്ഞു.ഇനി സിനിമ സംവിധാനം ചെയ്താലും ഇല്ലെങ്കിലും സംവിധാനത്തിനു ലഭിച്ച ഈ ആദ്യ പുരസ്ക്കാരം വളരെ പ്രത്യേകതയുള്ളതാണെന്നും പൃഥ്വിരാജ് പറഞ്ഞു.
sathyan anthikkad about mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...