
Malayalam Breaking News
‘വിജയ് സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്’- സിദ്ദിഖിന് മറുപടിയുമായി ഹരീഷ് പേരാടി
‘വിജയ് സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്’- സിദ്ദിഖിന് മറുപടിയുമായി ഹരീഷ് പേരാടി
Published on

By
മമ്മൂട്ടിയെയും മോഹൻലാലിനെയും വാനോളം ഉയർത്തിയ സിദ്ദിഖ് പക്ഷെ തമിഴ് നടൻ വിജയിയെ കുറിച്ച് പറഞ്ഞത് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളും സൂപ്പർ നടന്മാരുമാണ്. എന്നാൽ തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല..’ ഇങ്ങനെയാണ് സിദ്ദിഖ് പറഞ്ഞത് . ഇപ്പോൾ ഇതിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരാടി .
ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷ് സിദ്ദിഖിന്റെ പരാമർശത്തോട് വിയോജിപ്പ് അറിയിച്ചത്. വിജയ് സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ്– ഹരീഷ് പേരടി പറയുന്നു. അദ്ദേഹം എഴുതിയ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്. ‘ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർ ഇഡലിയും സാമ്പാറും, ബിരിയാണിയും ഒക്കെ സൂപ്പർ ഭക്ഷണങ്ങളാണ് .
പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ.. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്… സ്വന്തം അനുഭവത്തിൽ പറയട്ടെ ഈ മനുഷ്യൻ… സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ്.’
തമിഴ് സിനിമയിലും സജീവമായ ഹരീഷ് വിജയ്‌യുടെ വില്ലനായി മെർസൽ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. അന്നേ അദ്ദേഹം വിജയ്‌യുടെ എളിമയെക്കുറിച്ചും വിനയത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു.
hareesh peradi replied to siddique
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...