നയന്‍താരയും വിഘ്നേശ് ശിവനും വിവാഹിതരാകുന്നു !വിവാഹനിശ്ചയം ഉടന്‍ …
Published on

നയന്‍സിനെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്.തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് നയന്‍താര.തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ നയന്‍താര എന്നായിരിക്കും ഉത്തരം. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ അവര്‍ ഇതിനകം എഴുപതോളം സിനിമകളില്‍ അഭിനയിച്ചു.
നയന്‍താരയും സംവിധായകന് വിഘ്നേശ് ശിവനും തമ്മിലുള്ള പ്രണയവാര്‍ത്ത പുറത്തുവന്നിട്ട് നാളുകളേറെയായി. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരാധകര്‍ക്ക് ഇനി അറിയേണ്ടത് വിവാഹവാര്‍ത്തയാണ്.
2015 ല്‍ നയന്‍താര നായികയായി എത്തിയ നാനും റൌഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നടക്കമുള്ള ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും ആരാധകര്‍ക്കായി ഷെയര്‍ ചെയ്യാറുണ്ടായിരുന്നു. 2019ല്‍ തന്നെ വിവാഹനിശ്ചയം നടക്കുമെന്നും അടുത്ത വര്‍ഷം ആദ്യം വിവാഹം നടക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഐറയുടെ പോസ്റ്ററുകള്‍ തമിഴകത്തെങ്ങും തലപൊന്തികഴിഞ്ഞു. തമിഴ് സിനിമലൊകത്ത് നായകന്മാരുടെ ഇടയില്‍ നയന്‍സിനു മാത്രം എത്തിപ്പിടിക്കാന്‍ കഴിഞ്ഞ സൂപ്പര്‍സ്റ്റാര്‍ പദവിയാണ് ആ തലയെടുപ്പിന് കാരണം. ചിത്രത്തിലെ താരത്തിന്റെ മേക്കോവറിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Nayanthara Marriage….
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...