
Malayalam Breaking News
മമ്മൂട്ടിയ്ക്ക് ഒരു എതിരാളിയുണ്ടെങ്കിൽ അത് ദുൽഖർ ആണ് !!!
മമ്മൂട്ടിയ്ക്ക് ഒരു എതിരാളിയുണ്ടെങ്കിൽ അത് ദുൽഖർ ആണ് !!!
Published on

മലയാള സിനിമയുടെ സ്വന്തമായ ബാപ്പയെയും മോനെയും ഒരു മലയാളിക്കും പരിചയപ്പെടുത്തികൊടുക്കേണ്ട ആവശ്യമില്ല. മെഗാസ്റ്റാർ മമ്മൂട്ടി 70 വയസ്സിലെത്താൻ ഇനി രണ്ടു വർഷം കൂടി മതി. പക്ഷെ സൗന്ദര്യത്തിൽ മമ്മൂട്ടി ഇപ്പോഴും 30 ന്റെ നിറവിലാണ്. മലയാള സിനിമയിൽ ഇത്രയും സ്റ്റൈലിഷ് ആയ മമ്മൂട്ടിയ്ക്ക് ഒരു എതിരാളിയുണ്ടെങ്കിൽ അത് ദുൽഖർ മാത്രമായിരിക്കും.
മമ്മൂട്ടിയുടെ മധുരരാജയും ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥയും മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ബിലാൽ പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
വനിത മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു ദുല്‍ഖര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ചുവപ്പ് നിറമുള്ള ജാക്കറ്റ് മോഡല്‍ ഷര്‍ട്ടും വെള്ള പാന്റും കൂളിംഗ് ഗ്ലാസും ധരിച്ച് നില്ക്കുന്ന ചിത്രവും ബുള്ളറ്റലിരിക്കുന്ന ചിത്രവുമായിരുന്നു താരം പങ്കുവെച്ചത്. വാപ്പച്ചിയുടെ പാത പിന്തുടര്ന്ന് ദുല്‍ഖറിനും സ്റ്റൈലിഷ് വേഷങ്ങളോടുള്ള താല്പര്യം ഇതില്‍ നിന്നും വ്യക്തമാണ്. ദുല്‍ഖറിന്റെ ഫോട്ടോസ് വരുന്നതിന് മുന്‍പ് മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇതും സാമൂഹ്യ മാധ്യമങ്ങളിലൂടെ തരംഗമായിരുന്നു.
സിമ്പിൾ വേഷത്തിൽ നാടൻ പ്രണയുമായി ദുൽഖർ എത്തിയ ഒരു യമണ്ടൻ പ്രേമകഥക്ക് കുടുംബ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
mammootty vs dulquer salman
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...