മോഹൻലാൽ തൃശ്ശൂര്ക്കാരനായെത്തുന്ന ചിത്രം ‘ഇട്ടിമാണി’ ഫസ്റ്റ് ലുക്ക്….
Published on

31 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാൽ വീണ്ടും തൃശ്ശൂർക്കാരനായി എത്തുന്ന ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ ഫസ്റ്റ് ലുക്ക് പുറത്ത്. തൂവാനത്തുമ്പികള്‍ക്ക് ശേഷം മോഹൻലാൽ തൃശൂര്‍ ഭാഷ കൈകാര്യം ചെയ്യുന്ന ചിത്രമാകും ഇത്. കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലിന്റെ ഇത്തിക്കര പക്കിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോഴുള്ളതുപോലെ ഇടം കണ്ണ് അടച്ചുപിടിച്ച് തനി അച്ചായൻ ലുക്കിലാണ് ഇട്ടിമാണിയിൽ ലാലിന്റെ ലുക്ക് വന്നിരിക്കുന്നത്.
നീണ്ട 31 വർഷങ്ങൾക്കു ശേഷം ഞാൻ തൃശൂർ ഭാഷയുമായി വരുന്നു. തൂവാനത്തുമ്പികളി”ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂർക്കാരനായി ഞാൻ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇൻ ചൈന’. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ഇട്ടി മാണി’ നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു…” ലാൽ ഫേസ്ബുക്കിലൂടെ മുമ്പ് ഇങ്ങനെ വാര്‍ത്ത പങ്കുവെച്ചിരുന്നത് ഏറെ വൈറലായിരുന്നു.
കഴിഞ്ഞ മാസമാണ് മോഹൻലാൽ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒടിയൻ, ലൂസിഫര്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ കഴിഞ്ഞതിനു ശേഷം ലാൽ നായകനാവുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇട്ടിമാണി. മറ്റൊരു ചിത്രമായ മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.
Mohanlal new movie Ittimani first look…
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...