‘എന്നെയിനി അന്വേഷിക്കണ്ട, ഞാൻ പോകുവാണ്’; വീണ്ടും ഫേസ്ബുക്ക് ഒളിച്ചോട്ടം, ക്ലൈമാക്സിൽ ട്വിസ്റ്റ്!

ഒളിച്ചോട്ടം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ച കമിതാക്കളായിരുന്നു കുറച്ച് നാൾ മുന്നേ വരെ സോഷ്യൽ മീഡിയകളിലെ ചർച്ചാ വിഷയം. പ്രണയത്തിനു വിലങ്ങ് തടിയായി നിന്ന മാതാപിതാക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്നു എന്നായിരുന്നു കഥയിലെ നായിക ആദ്യ വീഡിയോയിൽ പറഞ്ഞത്.
എന്നാൽ, താൻ എവിടെയും പോയിട്ടില്ലെന്നും ഒരു വിശ്വാസത്തിന്റെ പുറത്ത് ചെയ്ത വീഡിയോ ആണ് അതെന്നും കാണിച്ച് പെൺകുട്ടി തന്നെ രംഗത്തെത്തിയിരുന്നു.
അത്രയും അത്യാവശ്യം ആണെങ്കിൽ മാത്രമേ വീഡിയോ പുറത്ത് വിടുകയുള്ളു എന്ന് പറഞ്ഞിരുന്നുവെന്നും യുവാവ് വിശ്വാസ വഞ്ചന കാണിച്ചെന്നുമായിരുന്നു പെൺകുട്ടി പിന്നീട് പറഞ്ഞത്.
എന്നാൽ, ലൈവ് ഒളിച്ചോട്ടം ഇവിടെ അവസാനിക്കുന്നില്ല. സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ചയാക്കിയ ഒളിച്ചോട്ടക്കഥ ഷോർട്ട് ഫിലിം ആക്കിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. സുഖിയൻ എന്ന പേരിലാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്. ജയമോഹനാണ് ചിത്രത്തിന്റെ ആശയവും ആവിഷ്കാരവും.
new Shortfilm…
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക