പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നടൻ വേഷത്തിൽ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രം നാളെ തീയേറ്ററുകളിലെത്തും.ഇപ്പോഴിതാ കെ എസ് ആർ ടിസി ബസുകളുടെ പുറം ഭാഗം മുഴുവൻ ഒരു യമണ്ടൻ പ്രേമകഥയുടെ പോസ്റ്ററുകൾ പതിപ്പിച്ച ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാവുകയാണ്.
സാധാരണ പരസ്യങ്ങൾ ബസിന്റെ പുറകിലും വശങ്ങളിലും ഉള്ള സ്ലോട്ടിൽ മാത്രം ഒതുങ്ങുമ്പോൾ പൂർണമായും ബസുകൾ സിനിമയുടെ പോസ്റ്ററിൽ ഭംഗിയായി ആവിഷ്കരിച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ഏപ്രില്‍ 25-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍.
ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ’ സംവിധാനം ചെയ്തിരിക്കുന്നത് ബി സി നൗഫലാണ്. സംഗീതം നാദിര്‍ഷ. സലിം കുമാറും വിഷ്ണു ഉണ്ണികൃഷ്ണനും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ബിജോയ് നമ്പ്യാരുടെ ‘സോളോ’യാണ് ദുല്‍ഖര്‍ അവസാനമായി അഭിനയിച്ച മലയാള ചിത്രം. 2017 ഒക്ടോബര്‍ ആദ്യമെത്തിയ ചിത്രം തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്തത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...