വോട്ട് ചെയ്യാൻ തെങ്കാശിയിൽ നിന്ന് പാഞ്ഞെത്തി ടൊവീനോ
Published on

കേരളത്തിൽ ഇക്കുറി കനത്ത പോളിങ്ങാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമാതാരങ്ങളടക്കം നിരവധിപേര്‍ ഇക്കുറി രാവിലെ തന്നെ തങ്ങളുടെ സമ്മതിദാന അവകാശം
രേഖപ്പെടുത്താൻ ബൂത്തുകളിലെത്തിയ കാഴ്ചയാണ് എവിടേയും കാണാൻ കഴിയുന്നത്.
‘കൽക്കി’ സിനിമയുടെ ചിത്രീകരണത്തിനിടയിൽ തെങ്കാശിയിൽ നിന്ന് പാഞ്ഞെത്തിയാണ് നടൻ ടൊവിനോ തോമസ് വോട്ട് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഷൂട്ട് കഴിഞ്ഞ് ഏഴുമണിക്കൂര്‍ കാര്‍ ഓടിച്ചാണ് പുലർച്ചെ വീട്ടിൽ എത്തിയത്. രാവിലെ ഏഴോടെ ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിലെ ആദ്യ വോട്ടര്‍മാരായി ടൊവിനോയും ഭാര്യ ലിഡിയയും എത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തിയ താരം പിന്നീട് 9 മണിയോടെ തിരിച്ച് തെങ്കാശിയിലേക്ക് പോയെന്നാണ് അറിയാൻ കഴിയുന്നത്.
വോട്ട് ചെയ്ത ശേഷം ടൊവിനോ വിരലിലെ മഷി അടയാളം കാണിച്ചു കൊണ്ട് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമടക്കം ചിത്രം പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ ആരാധകന്‍റെ കമന്‍റിന് മറുപടിയായാണ് ടൊവീനോ ഞാൻ സിനിമ ലൊക്കേഷനിൽ നിന്നാണ് വരുന്നതെന്നും വോട്ട് ചെയ്യാൻ തെങ്കാശി മുതൽ ഇരിഞ്ഞാലക്കുട വരെ ഉറക്കം കളഞ്ഞ് 7 മണിക്കൂർ ഡ്രൈവ് ചെയ്താണ് വന്നതെന്നും പറഞ്ഞിരിക്കുന്നത്.
Tovino’s Voting…
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...