സുരേഷ് ഗോപിക്ക് ചോറുവാരിക്കൊടുത്ത് ഭാര്യ രാധിക; വീഡിയോ വൈറൽ
Published on

തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി ഓരോ ദിവസവും വാര്‍ത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്. വോട്ട് അഭ്യർത്ഥിച്ച് ഭാര്യ രാധികയും മകനും നടനുമായ ഗോകുൽ സുരേഷും മറ്റ് താരങ്ങളും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ജനങ്ങളോട് ഇവര്‍ സംവദിക്കുന്ന ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയുമാണ്. ഇക്കഴിഞ്ഞ ദിവസം സുരേഷ്ഗോപിയുടെ തൊണ്ടയില്‍ മുള്ളുകുടുങ്ങിയെന്ന വ്യാജപ്രചരണം നടന്നിരുന്നത് ഏറെ വിവാദമായിരുന്നു.
ഇപ്പോഴിതാ ഭാര്യ രാധിക സുരേഷ് ഗോപിക്ക് ചോറുവാരികൊടുക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. പ്രചാരണത്തിരക്കിനിടയിലാണ് ഭാര്യ അദ്ദേഹത്തിന് ചോറുവാരികൊടുക്കുന്നത്. സുരേഷ് ഗോപി തന്നെ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കിൽ വൈറലാവുകയാണ്. പൂമുഖവാതിൽക്കൽ സ്നേഹം വിടര്‍ത്തുന്ന എന്ന പാട്ടിലെ എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ അന്നദാനേശ്വരി ഭാര്യ എന്ന ഭാഗം പശ്ചാത്തലമായി ഇട്ടുകൊണ്ടാണ് വീഡിയോ എത്തിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ സഹായി സിനോജിനു ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടെന്നും, ഇയാളെ സുരേഷ് ഗോപി ആശുപത്രിയിലെത്തുക്കുകയുമായിരുന്നെന്ന് പിന്നീടാണ് അറിയാനിടയായതോടെ മുള്ളുകുടുങ്ങിയ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. സിനിമാതാരങ്ങളായ പ്രിയ വാര്യരും ബിജു മേനോനും സുരേഷ് കുമാറും അടക്കം വലിയ താരനിരയാണ് സുരേഷ്ഗോപിക്ക് വോട്ട് തേടി തൃശൂരിലെ വോട്ടര്‍മാര്‍ക്കിടെ കഴിഞ്ഞദിവസം എത്തിയിരുന്നത്.
സുരേഷ് ഗോപിയുടെ സുഹൃത്തുക്കൾ വോട്ടു തേടി സൗഹൃദവേദിയിൽ പങ്കെടുക്കാനെത്തിയപ്പോൾ സാംസ്കാരിക നഗരിയിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഏറെ താരപ്പകിട്ടുള്ളതായി മാറുകയായിരുന്നു. തൃശൂര്‍ ലുലു കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് സൗഹൃദവേദി അരങ്ങേറിയത്. സിനിമാ രംഗത്തെ നിരവധി പേര് സഹപ്രവര്ത്തകന് വിജയാശംസ നേരാനെത്തിയിരുന്നു.
Radhika give food to Suresh Gopi
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...