കുമാരനാശാൻ്റെ ജീവിതം സിനിമയാകുന്നു, ആശാനായെത്തുന്നത് ഒരു പ്രമുഖ സംഗീത സംവിധായകൻ …..
Published on

മഹാകവി കുമാരനാശാൻ്റെ ജീവിത കഥ സിനിമയാകുന്നു. കവി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.പി.കുമാരനാണ്. കുമാരനാശാനായി ചിത്രത്തിൽ വേഷമിടുന്നത് പ്രമുഖ സംഗീത സംവിധായകൻ ശ്രീവത്സൻ ജെ മേനോൻ ആണ് . ലാപ്ടോപ്പ്, ലണ്ടൺ ബ്രിഡ്ജ്, ഒറ്റാൽ, സോപാനം, അനാർക്കലി,ലോഹം എന്നീ ചിത്രങ്ങളിലെ സംഗീത സാന്ദ്രമായ ഗാനങ്ങൾ അണിയിച്ചൊരുക്കി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആളാണ് ശ്രീവത്സൻ ജെ മേനോൻ. പ്രശസ്ത കർണാടക സംഗീതജ്ഞൻ കൂടിയായ അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.
കെ.ജി.ജയനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. കുമാരനാശാൻ ദി ഫസ്റ്റ് മോഡേൺ പൊളിറ്റീഷൻ ഓഫ് കേരള എന്ന ടാഗ് ലൈനോടെ ആണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ;ചിത്രീകരണവും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. എൻ.എസ്.മാധവനാണ് സിനിമയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. പഴയ കേരളം റീക്രിയേറ്റ് ചെയ്യുക എന്ന വെല്ലുവിളിയാണ് ചിത്രം നേരിടാൻ പോകുന്നത്.ജീവിതത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ട മഹാകവിയെ ഇന്ന് പലർക്കും ഓർമയില്ല എന്നതാണ് വസ്തുത.
അദ്ദേഹത്തിൻ്റെ ജീവിതവും കവിതകളും മലയാള സിനിമ പോലും വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല. കുമാരനാശാൻ്റെ ജീവിത സപര്യയിലേക്കുള്ള ഒരു തുടക്കമാവും ഈ ചിത്രമെന്ന് നിസ്സംശയം പറയാം.
Poet Kumaranashan story become movie…
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...