ബിജു ജെ കട്ടക്കലിന്റെ വെല്ലുവിളിയൊക്കെ വെള്ളത്തിൽ ; ഭദ്രന്റെ പരാതിയിൽ സ്ഫടികം 2 ടീസറിനെതിരെ കേസ് എടുത്ത് പോലീസ് !
Published on

By
സ്ഫടികം സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് ടീസര്‍ പുറത്തിറക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സ്ഫടികത്തിന്റെ സംവിധായകന് ഭദ്രന് മാട്ടേലിന്റെ അനുമതിയില്ലാതെ രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാണു ടീസര്‍ ഇറക്കിയ ഏഴാച്ചേരി സ്വദേശി കടയ്ക്കല്‍ ബിജുവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭദ്രന് മാട്ടേല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
യുട്യൂബില്‍ പ്രചരിച്ച ടീസറില്‍ പഴയ ചിത്രത്തിലെ കഥാപാത്രങ്ങളെ വികലമായാണു ചിത്രീകരിച്ചിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ഭദ്രന്റെയോ മറ്റു ചലച്ചിത്ര പ്രവര്‍ത്തകരുടെയോ അനുമതിയില്ലാതെയാണ് രണ്ടാം പതിപ്പിനു പ്രചാരണം നല്‍കിയിരിക്കുന്നത്. ഇതിനെതിരെ പകര്‍പ്പവകാശ നിയമപ്രകാരമാണു ഭദ്രന് പൊലീസില്‍ പരാതി നല്‍കിയത്. ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.
മലയാള സിനിമയിൽ ഏറെ വ്യത്യസ്തതകളുമായി എത്തിയ ചിത്രമാണ് ഭദ്രൻ ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘സ്ഫടികം’. 1995-ൽ റിലീസ് ചെയ്ത ചിത്രം മലയാള സിനിമയിലെ ക്ലാസിക് എന്റര്ടെയ്നര് എന്നാണ് ഏവരും നൽകുന്ന വിശേഷണം. ചിത്രമിറങ്ങിയിട്ട് ഈ വരുന്ന മാര്‍ച്ച് 30ആയ ഇന്ന് 24 വര്‍ഷമാവുകയാണ്. ചിത്രത്തിലെ ആട് തോമ എന്ന മാസ്സ് കഥാപാത്രമായി മോഹൻലാലിന്റെ പ്രകടനം ഒരിക്കലും മറക്കാനാവത്തതാണ്. അതിനിടെ ചിത്രത്തിൻ്റെ രണ്ടാം ഭാഗവുമായെത്തുന്നെന്ന വാര്‍ത്ത ഏറെ വിവാദമായിരുന്നു. വിവാദങ്ങൾ വകവെക്കാതെ ചിത്രത്തിൻ്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവത്തകര്‍ ഇപ്പോൾ.
‘മലയാളികളുടെ നെഞ്ചില്‍ തറച്ച തോമാച്ചായന് അവതരിച്ചിട്ട് ഈ മാര്‍ച്ച് മാസം മുപ്പതാം തീയതി 24 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അന്നേ ദിവസം തോമാച്ചായൻ്റെ മകൻ്റെ കഥയുമായി എത്തുന്ന സ്പടികം 2 ഇരുമ്പൻ്റെ ആദ്യ ടീസര്‍ റിലീസ് ചെയ്യുകയാണ്’ എന്ന കുറിപ്പോടെയാണ് സംവിധായകന് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
police case against sphadikam 2 director biju j kattackal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...