
Malayalam Breaking News
ഫഹദും നസ്രിയയും ഒന്നിക്കാൻ കാരണം ഞാനാണെന്ന് നിത്യ മേനോൻ
ഫഹദും നസ്രിയയും ഒന്നിക്കാൻ കാരണം ഞാനാണെന്ന് നിത്യ മേനോൻ
Published on

ഫഹദ് ഫാസിലും നസ്രിയയും തമ്മില്‍ വിവാഹം കഴിക്കാന്‍ കാരണക്കാരി താനാണെന്ന് വെളിപ്പെടുത്തി നിത്യ മേനോൻ. ഒരു ടെലവിഷന്‍ ചാനലിന് നല്കിയ ഇന്റവ്യൂവിലാണ് താരം രസകരമായ തുറന്നു പറച്ചില് നടത്തിയത്.
അഞ്ജലി മേനോന്റെ സംവിധാനത്തിലൊരുങ്ങിയ ബാംഗ്ലൂർ ഡേയ്സ് സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. ബാംഗ്ലൂര്‍ ഡേയ്സില്‍ നടാഷ എന്ന അതിഥി വേഷത്തിലാണ് നിത്യ അഭിനയിച്ചത്. പ്രധാനകഥാപാത്രമായ ദിവ്യക്കു വേണ്ടിയാണു അഞ്ജലി മേനോന് നിത്യയെ ക്ഷണിച്ചത്. എന്നാല്‍ മറ്റു ചില ചിത്രങ്ങളുടെ തിരക്കില്‍പെട്ട് നിത്യക്ക് ആ വേഷം ചെയ്യാനായില്ല.പിന്നീട് നസ്രിയ പ്രധാന വേഷം ചെയ്യുകയായിരുന്നു. അതില്‍ പ്രധാന കഥാപാത്രങ്ങളായത് നസ്രിയയും ഫഹദുമായിരുന്നു. സിനിമ റിലീസായ ശേഷം ആ വേഷം ചെയ്യാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയോ എന്ന ചോദ്യത്തിന് നിത്യ രസകരമായി മറുപടി നല്കി.
ആ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും. അപ്പോള്‍ അവരുടെ വിവാഹത്തിന് കാരണമായത് ഞാനല്ലേ എന്ന് നിത്യാമേനോന് ചോദിക്കുന്നു. രണ്ടുപേര്‍ക്കും അതോര്‍മ്മ വേണമെന്നും നിത്യ പറഞ്ഞു.
nithya menon tells that she is the reason for fahad and nazriya marriage
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...