Connect with us

രഞ്ജിനിക്ക് ഏറ്റവും പ്രിയപ്പെട്ട പിറന്നാൾ സമ്മാനം നൽകി അർച്ചന സുശീലൻ !!!

Malayalam Breaking News

രഞ്ജിനിക്ക് ഏറ്റവും പ്രിയപ്പെട്ട പിറന്നാൾ സമ്മാനം നൽകി അർച്ചന സുശീലൻ !!!

രഞ്ജിനിക്ക് ഏറ്റവും പ്രിയപ്പെട്ട പിറന്നാൾ സമ്മാനം നൽകി അർച്ചന സുശീലൻ !!!

അവതാരകയായി തിളങ്ങിയ രഞ്ജിനിയും സീരിയലിലൂടെ ശ്രദ്ധേയയായ അർച്ചന സുശീലനും മലയാളികൾക്ക് വളരെ സുപരിചിതരായ താരങ്ങളാണ്. ബിഗ്‌ബോസ് എന്ന പരിപാടിയിലൂടെ ഇരുവരും ഒരുമിച്ചെത്തുകയും സുഹൃത്തുക്കളാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രഞ്ജിനിക്ക് ഒരു നായക്കുട്ടിയെ സര്‍പ്രൈസ് സമ്മാനമായി നല്‍കിയിരിക്കുകയാണ് സുഹൃത്തും നടിയുമായ അര്‍ച്ച സുശീലന്‍. അര്‍ച്ചനയുടെ വളര്‍ത്തു നായ്ക്കളായ അപ്പുവിന്റെയും ഗുജിബൂവിന്റെയും കുഞ്ഞിനെയാണ് രഞ്ജിനിക്കു സമ്മാനമായി നല്‍കിയത്.

രഞ്ജിനി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. രഞ്ജിനിയുടെ പിറന്നാള്‍ വരാനിരിക്കെയാണ് അര്‍ച്ചനയുടെ സമ്മാനം. താരങ്ങള്‍ നായക്കുട്ടിയെയും പിടിച്ച്‌ നിക്കുന്ന ചിത്രത്തോടൊപ്പം ഒരു കുറുപ്പോടെയാണ് രഞ്ജിനി പോസ്റ്റ് ചെയ്തത്. ‘നിന്റെ ജീവന്റെ ജീവന് സുരക്ഷിത സ്ഥാനമായി എന്നെയും എന്റെ വീടും പരിഗണിച്ചതിനു നന്ദി.

ഇവനെ പൊന്നു പോലെ നോക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. കുറച്ചു നേരത്തേ തരുന്ന ജന്മദിനസമ്മാനമാണെന്ന് അര്‍ച്ച്‌ എന്നോടു പറഞ്ഞു. എന്നാല്‍ ഇത് അതിലും അപ്പുറമാണ്. രണ്ടാമതും എന്റെ പാരന്റിങ് സ്‌കില്‍ പുറത്തെടുക്കാന്‍ സമയമായിരിക്കുന്നു.’- രഞ്ജനി കുറിച്ചു. തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി രഞ്ജിനി രംഗത്തെത്തിയിരുന്നു. മൃഗസംരക്ഷണ സംഘടകളുടെ ഭാഗമായും താരം പ്രവര്‍ത്തിക്കുന്നുണ്ട്.

ബെന്‍ജി എന്നാണ് ഇവന്റെ പേരെന്നും ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും താനത് ഏറ്റെടുക്കാന്‍ തയാറാണെന്നും രഞ്ജിനി കുറിപ്പില്‍ വ്യക്തമാക്കി.

ranjini birthday gift for archana susheelan

Continue Reading
You may also like...

More in Malayalam Breaking News

Trending