
Malayalam Breaking News
നടി മീര വാസുദേവിന്റെ മുൻഭർത്താവ് വിവാഹിതനായി – ഇത്തവണയും നടി തന്നെ !
നടി മീര വാസുദേവിന്റെ മുൻഭർത്താവ് വിവാഹിതനായി – ഇത്തവണയും നടി തന്നെ !
Published on

By
നടി മീര വാസുദേവിന്റെ മുന്‍ ഭർത്താവ് ജോണ്‍ കോക്കന് വീണ്ടും വിവാഹിതനായി. ഇത്തവണ നടിയും ബിഗ്ബോസിലൂടെ ശ്രദ്ധേയയുമായ പൂജ രാമചന്ദ്രനെയാണ് ജോണ്‍ കോക്കന് താലിചാര്‍ത്തി സ്വന്തമാക്കിയത്. പൂജ തന്നെയാണ് താന്‍ വിവാഹിതയായ വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്.
ഏറെ നാളുകളായി സുഹൃത്തുക്കളായിരുന്ന ഇവര്‍ ജിമ്മില്‍ ഒരുമിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെക്കാറുണ്ട്. വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്. ‘ഈ വിഷു ഏറ്റവും സന്തോഷം നിറഞ്ഞതാകുന്നു. എന്റെ ഉറ്റസുഹൃത്തിനെയാണ് ഞാന്‍ വിവാഹം ചെയ്തത്. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ജോണ്‍ കോക്കന്..’ പൂജ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ബംഗളൂരുകാരിയായ പൂജ നാനി അവതാരകനായിരുന്ന ബിഗ് ബോസ് തെലുങ്കില്‍ മത്സരാര്‍ഥിയായിരുന്നു. വീഡിയോ ജോക്കിയും അവതാരകയും മോഡലുമായിരുന്നു. 2004ലെ മിസ് കോയമ്ബത്തൂര്‍ സുന്ദരിപ്പട്ടവും തൊട്ടടുത്ത വര്‍ഷം മിസ് കേരള റണ്ണര്‍ അപ്പുമായിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലക്കിസ്റ്റാര്‍, ഡി കമ്ബനി എന്നീ മലയാളചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സത്യന് അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. അതീവ രഹസ്യമായാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. തെലുങ്ക് ബിഗ് ബോസിലെ ചില മത്സരാര്‍ത്ഥികള്‍ താരങ്ങള്‍ക്ക് അന്നേദിവസം ആശംസ അറിയിച്ചു. തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പൂജ അവതാരികയായാണ് ഈ മേഖലയിലേക്ക് എത്തിയത്. മലയാളം ചിത്രങ്ങളായ ലക്കി സ്റ്റാറിലും ഡി കമ്ബനിയിലും പൂജ അഭിനയിച്ചിട്ടുണ്ട്.
jhon kokkan second marriage
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...