
Malayalam Breaking News
ലൂസിഫർ 2 വിൽ മോഹൻലാൽ ഡബിൾ റോളിലോ ?
ലൂസിഫർ 2 വിൽ മോഹൻലാൽ ഡബിൾ റോളിലോ ?
Published on

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. മോഹൻലാൽ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുവെന്ന് സൂചന. സിനിമയുടെ അവസാന ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തതോടെയാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തിറക്കിയിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്റാം എന്ന അധോലോക നായകന്റെ ഫസ്റ്റ്ലുക്ക് ആണ് അവസാനപോസ്റ്ററില് അവതരിപ്പിച്ചിരിക്കുന്നത്. അവസാനം…ആരംഭത്തിന്റെ തുടക്കം എന്ന അടിക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്. അതോടെ ഖുറേഷി അബ്റാമിന്റെ പോസ്റ്ററിനു താഴെ ലൂസിഫർ 2 ഉണ്ടെന്ന അഭിപ്രായവുമായി ആരാധകരും എത്തി.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന് രണ്ടാം ഭാഗം എത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ലൂസിഫർ 2–വിൽ മോഹൻലാൽ ഡബിൾ റോളിലാകും എത്തുകയെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ. ലൂസിഫറിലെ അവസാന കഥാപാത്രമെന്ന പേരിൽ ഖുറേഷി അബ്രാമിന്റെ ചിത്രം അണിയറക്കാർ പുറത്തു വിട്ടതോടെ സ്റ്റീഫൻ നെടുമ്പള്ളിയും ഖുറേഷി അബ്രാമും രണ്ട് കഥാപാത്രങ്ങളാണെന്നും ഇവർ രണ്ടും ലൂസിഫർ 2–വിൽ ഒരുമിക്കുമെന്നുമാണ് ആരാധകർ പറയുന്നത്.
മോഹൻലാൽ ഡബിൾ റോളിൽ എത്തുമെന്ന് വെറുതെ പറഞ്ഞു വയ്ക്കുകയല്ല ആരാധകർ. മറിച്ച് അതിന് കാര്യകാരണസഹിതം തെളിവുകളും ന്യായങ്ങളും അവർ ഉന്നയിക്കുന്നുണ്ട്. വെള്ളത്തിൽ ഭൂരിഭാഗവും മുങ്ങിക്കിടക്കുന്ന മഞ്ഞുമലയുടെ രൂപം മുരളി ഗോപിയും പൃഥ്വിരാജും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനയാണെന്ന് അന്നേ ആരാധകർ പറഞ്ഞിരുന്നു. അതു നിഷേധിക്കാൻ അണിയറക്കാർ തയാറായില്ലെന്നു മാത്രമല്ല അതിന് ആക്കം കൂട്ടുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായത്.
കഴിഞ്ഞ ദിവസം മുരളി ഗോപി സമൂഹമാധ്യമത്തിൽ ഒരു കറുത്ത കുതിരയുടെയും വെളുത്ത കുതിരയുടെയും ചിത്രം പങ്കു വച്ചു കൊണ്ട് ഇങ്ങനെ കുറിച്ചു ‘In the same garden, under the same grey sky, graze Black and White. #L’. ഇത് ചിത്രത്തിലെ രണ്ടു നായക കഥാപാത്രങ്ങളെ ഉദ്ദേശിച്ചുള്ളതു തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ ടാഗ് ലൈനിലെ Brotherhood എന്നതും ഈ സഹോദരബന്ധമാണ് സൂചിപ്പിക്കുന്നതെന്ന് ആരാധകർ ഉറപ്പിച്ചു പറയുന്നു.
സ്റ്റീഫൻ നെടുമ്പള്ളി തന്നെയാണ് ഖുറേഷി അബ്രാം എന്ന് ലൂസിഫറിൽ എവിടെയും പറയാത്തതും ഈ സംശയത്തെ ബലപ്പെടുത്തുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ ലൂസിഫർ 2–വിൽ ആരാധകരെ കാത്തിരിക്കുന്നത് വലിയ സർപ്രൈസുകളായിരിക്കും. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമാകാനായി ഒരുങ്ങുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പും വെറുതെയാവില്ലെന്നു കരുതാം.
mohanlal double role in lucifer 2
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...