Connect with us

സൂര്യയുടെ നായികയായി സുരൈ പോട്ര് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെങ്ങനെയെന്ന് അപർണ ബാലമുരളി!!!

Malayalam Breaking News

സൂര്യയുടെ നായികയായി സുരൈ പോട്ര് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെങ്ങനെയെന്ന് അപർണ ബാലമുരളി!!!

സൂര്യയുടെ നായികയായി സുരൈ പോട്ര് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെങ്ങനെയെന്ന് അപർണ ബാലമുരളി!!!

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ പ്രേഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അപർണ ബാലമുരളി. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയം കൊണ്ട് പെട്ടന്ന് ശ്രദ്ധിക്കപ്പെട്ട താരമാണ് അപർണ. താരം ഇനി അഭിനയിക്കാൻ പോകുന്നത് തമിഴ് സൂപ്പർസ്റ്റാർ സൂര്യയുടെ കൂടെയാണ്. സുരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അപർണ സൂര്യയുടെ നായികയാവാൻ പോവുന്നത്.

സുരൈ പോട്ര് എന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിലെ നായികാവേഷം തനിക്ക് ഓഡീഷന്‍ കഴിഞ്ഞ് ലഭിച്ചതാണെന്ന് പറയുകയാണ് അപര്‍ണ ബാലമുരളി.

മാധവൻ നായകനായി എത്തിയ “ഇരുതി ‌സുട്ര്” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സുരൈ പോട്ര്. അപർണയുടെ നാലാമത്തെ തമിഴ് സിനിമയാണിത്.

ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും, വ്യവസായിയുമായ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതമാണ് പ്രമേയം. എയര്‍ ഡെക്കാണിന്റെ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥ്, ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.

സൂര്യയുടെ 38ാമത് സിനിമയാണിത്. പൂജ ചെന്നൈയിൽ നടന്നു. സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടെയ്ൻമെന്റ്‌സും, സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ഗുനീത്  മോംഘയും ചേർന്നാണ് നിർമാണം. ഫഹദ് ഫാസില്‍ നായകനായെത്തിയ അകം എന്ന ചിത്രത്തിന്റെ സംവിധായിക ശാലിനി ഉഷ നായരാരും സുധ കൊങ്ങരയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജി.വി .പ്രകാശ് സംഗീത സംവിധാനവും നിക്കേത്  ബൊമ്മി റെഡ്ഢി ഛായാഗ്രഹണവും നിർവഹിക്കുന്നു. രാജ ശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനാണ് സഹ നിർമാതാവ്.  എഡിറ്റിങ് സതീഷ് സൂര്യ, വസ്ത്രാലങ്കാരം പൂര്‍ണിമ രാമസാമി, പ്രൊഡക്‌ഷന്‍ ഡിസൈന്‍ ജാക്കി.

aparna balamurali new tamil filim

More in Malayalam Breaking News

Trending

Recent

To Top