
Tamil
അവന്റെ അനുവാദം വാങ്ങിയാണ് ഞാൻ വിശാഖനെ വിവാഹം ചെയ്തത് – സൗന്ദര്യ രജനികാന്ത്
അവന്റെ അനുവാദം വാങ്ങിയാണ് ഞാൻ വിശാഖനെ വിവാഹം ചെയ്തത് – സൗന്ദര്യ രജനികാന്ത്

By
രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത് രണ്ടാം വിവാഹം ചെയ്തത് വലിയ വാർത്ത ആയിരുന്നു. വിവാഹ ശേഷം ആദ്യമായി മനസു തുറക്കുകയാണ് സൗന്ദര്യ രജനികാന്ത് . രണ്ടാം വിവാഹത്തെക്കുറിച്ചും ഭര്‍ത്താവ് വിശാഖന് വണങ്കാമുടിയെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചും സൗന്ദര്യ രജനീകാന്ത് മനസ്സു തുറന്നു.
കുടുംബങ്ങള്‍ തമ്മില്‍ മുന്‍പ് പരിചയമുണ്ടായിരുന്നെങ്കിലും തങ്ങള്‍ തമ്മില്‍ കാണുന്നത് വിവാഹാലോചനയുടെ സമയത്തായിരുന്നുവെന്നും സൗന്ദര്യ പറയുന്നു. തങ്ങളുടെ വിവാഹം ഒരു പ്രണയ വിവാഹമല്ലെന്നും. ഇരുകുടുംബങ്ങളും ചേര്‍ന്നു നടത്തിയ അറേഞ്ചഡ് മാര്യേജ് ആയിരുന്നു അതെന്നും താരം പറയുന്നു.
സൗന്ദര്യയുടെയും വിശാഖന്റെയും പുനര്‍വിവാഹമാണിത്. വ്യവസായിയായ അശ്വിന് രാംകുമാറുമായുള്ള ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്. വിശാഖനെ വിവാഹം ചെയ്യുന്നതിനു മുന്‍പു തന്നെ അദ്ദേഹത്തെ മകനു പരിചയപ്പെടുത്തിയിരുന്നുവെന്നും സൗന്ദര്യ പറയുന്നു.
” വിവാഹത്തിലെ ഓരോ ചടങ്ങും വളരെ കൗതുകത്തോടെയാണ് അവന് നോക്കിക്കണ്ടത്. ചടങ്ങിലുടനീളം അവന് നിറസാന്നിധ്യമായിരുന്നു. അവന്റെ അനുവാദം വാങ്ങിയ ശേഷമാണ് വിശാഖന് എന്നെ വിവാഹം ചെയ്തത്.” സൗന്ദര്യ പറയുന്നു.
ആദ്യമായി പരസ്പരം കണ്ടത് ഒരു കോഫി ഷോപ്പില്‍ വച്ചായിരുന്നുവെന്നും അപ്പോള്‍ പോലും വിശാഖനോട് അപരിചിതത്വം തോന്നിയിരുന്നില്ലെന്നും സൗന്ദര്യ തുറന്നു സമ്മതിക്കുന്നു. അഞ്ചുമാസം ഫോണിലൂടെ സംസാരിച്ചും ചാറ്റ് ചെയ്തുമൊക്കെയാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും സഹോദരി ഐശ്വര്യയോടും അവളുടെ ഭര്‍ത്താവ് ധനുഷിനോടും സംസാരിക്കാറുണ്ട്. അവരും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഈ വിവാഹത്തിന് മുന്‍കൈയെടുത്തത്.
soundarya rajanikanth about second marriage
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ വിജയ സേതുപതി. അദ്ദേഹത്തിന്റെ മകൻ സൂര്യ സേതുപതി അച്ഛന്റെ വഴിയേ സിനിമയിലേയ്ക്ക് എത്തുകയാണ്. ഇപ്പോഴിതാ ഒരു നെപ്പോ...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മ യക്കുമരുന്നുകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...