Connect with us

തനിക്കെിരെയുള്ള ട്രോളുകള്‍ കണ്ട് ഞെട്ടി , ഒരു കൂട്ട് വേണമെങ്കില്‍ എന്തുകൊണ്ട് പാടില്ല?: ആശിഷ് വിദ്യാര്‍ഥി

general

തനിക്കെിരെയുള്ള ട്രോളുകള്‍ കണ്ട് ഞെട്ടി , ഒരു കൂട്ട് വേണമെങ്കില്‍ എന്തുകൊണ്ട് പാടില്ല?: ആശിഷ് വിദ്യാര്‍ഥി

തനിക്കെിരെയുള്ള ട്രോളുകള്‍ കണ്ട് ഞെട്ടി , ഒരു കൂട്ട് വേണമെങ്കില്‍ എന്തുകൊണ്ട് പാടില്ല?: ആശിഷ് വിദ്യാര്‍ഥി

മെയ് 25ന് ആയിരുന്നു നടൻ ആശിഷ് വിദ്യാർഥി വിവാഹിതനായത്. ആസാം സ്വദേശിനി റുപാലി ബറുവയായിരുന്നു വധു. അൻപതുകാരിയായ റുപാലി സംരംഭകയാണ്. കൊൽക്കത്ത ക്ലബ്ബിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം.. ലളിതമായ പരമ്പരാ​ഗത വസ്ത്രങ്ങൾ അണിഞ്ഞുള്ള ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലുമായി.

ഇപ്പോൾ തനിക്കെതിരെ അത്യധികം മോശമായ വാക്കുകളാണ് ആളുകള്‍ ഉപയോഗിച്ചത്, തനിക്കെിരെയുള്ള ട്രോളുകള്‍ കണ്ട് ഞെട്ടി എന്നാണ് ആശിഷ് വിദ്യാര്‍ഥി പറയുന്നത്. ”രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മള്‍ ഓരോരുത്തര്‍ക്കും പ്രായമാകുന്നുണ്ട്.”

”നിങ്ങള്‍ക്ക് പ്രായമായതിനാല്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യരുതെന്ന് നമ്മള്‍ സ്വയം പറയുന്നു. അപ്പോള്‍, അതിനര്‍ത്ഥം നിങ്ങള്‍ അസന്തുഷ്ടനായി മരിക്കണമെന്നാണോ? ആര്‍ക്കെങ്കിലും ഒരു കൂട്ട് വേണമെങ്കില്‍ എന്തുകൊണ്ട് പാടില്ല?” എന്നാണ് ആശിഷ് വിദ്യാര്‍ഥി ഒരു അഭിമുഖത്തില്‍ പറയുന്നത്.

പാതി മലയാളിയാണ് ആശിഷ് വിദ്യാർഥി. അദ്ദേഹത്തിന്റെ അച്ഛൻ കണ്ണൂർ സ്വദേശിയും അമ്മ ബംഗാളിയുമാണ്. 1991 മുതൽ ബോളിവുഡ്, കന്നഡ, തെലുങ്കു, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ആശിഷ് വിദ്യാർത്ഥി വില്ലൻ വേഷങ്ങളിലാണ് കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിയത്. ഒഡിയ, മറാത്തി. ബംഗാളി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 11 വ്യത്യസ്ത ഭാഷകളിലായി മൂന്നൂറോളം ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടൻ കൂടിയാണ് ആശിഷ് വിദ്യാർത്ഥി. 1994 ലെ ദ്രോഹ്കാൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടി. 1942: എ ലവ് സ്റ്റോറി, ഈസ് രാത് കി സുബഹ് നഹിൻ, കഹോ നാ പ്യാർ ഹേ എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഹിന്ദി ചിത്രങ്ങളിൽ ചിലതാണ്.

തനിക്ക് 60 വയസ് അല്ല 57 വയസ് ആണെന്നും ആശിഷ് ഒരു വീഡിയോയില്‍ വിശദീകരിച്ചിരുന്നു. ഞാന്‍ രൂപാലി ബറുവയെ കണ്ടു. ഒരു വര്‍ഷത്തിന് ശേഷം ഞങ്ങള്‍ ചാറ്റിംഗ് തുടങ്ങി. വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചു. അവള്‍ക്ക് 50 വയസുണ്ട്, എനിക്ക് 57, അല്ലാതെ 60 അല്ല എന്നായിരുന്നു ആശിഷ് പറഞ്ഞത്.

ആശിഷ് വിദ്യാർഥി പാതി മലയാളിയാണ് അച്ഛൻ കണ്ണൂർ സ്വദേശിയും അമ്മ ബംഗാളിയുമാണ്. 991 മുതൽ ബോളിവുഡ്, കന്നഡ, തെലുങ്കു, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ആശിഷ് വിദ്യാർത്ഥി വില്ലൻ വേഷങ്ങളിലാണ് കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിയത്. ഒഡിയ, മറാത്തി. ബംഗാളി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 11 വ്യത്യസ്ത ഭാഷകളിലായി മൂന്നൂറോളം ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടൻ കൂടിയാണ് ആശിഷ് വിദ്യാർത്ഥി. 1994 ലെ ദ്രോഹ്കാൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടി. 1942: എ ലവ് സ്റ്റോറി, ഈസ് രാത് കി സുബഹ് നഹിൻ, കഹോ നാ പ്യാർ ഹേ എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഹിന്ദി ചിത്രങ്ങളിൽ ചിലതാണ്.

Continue Reading
You may also like...

More in general

Trending

Recent

To Top