
Malayalam Breaking News
ഡ്യൂപ്പില്ലാതെ സംഘട്ടനം; മധുരരാജയിലെ ആ മാസ് സീനിന് പിന്നിൽ മമ്മൂട്ടി തന്നെ !!!
ഡ്യൂപ്പില്ലാതെ സംഘട്ടനം; മധുരരാജയിലെ ആ മാസ് സീനിന് പിന്നിൽ മമ്മൂട്ടി തന്നെ !!!
Published on

പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കിയ മധുരരാജാ മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. ഈ ചിത്രത്തിൽ കിടിലൻ സംഘട്ടന രംഗങ്ങൾ ആണ് മമ്മൂട്ടിക്ക് ഉള്ളത്. പീറ്റർ ഹെയ്ൻ സംഘട്ടന സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ മികച്ച രീതിയിൽ തന്നെ മമ്മൂട്ടി അത് അവതരിപ്പിച്ചിട്ടും ഉണ്ട്.
ഡ്യൂപ്പില്ലാതെ അറുപത്തിയേഴാം വയസ്സിൽ ആണ് അദ്ദേഹം മികച്ച രീതിയിൽ സംഘട്ടനം അവതരിപ്പിച്ചത് എന്നത് മമ്മൂട്ടി ആരാധകർക്കും അഭിമാനം ആയി മാറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സ് സംഘട്ടന രംഗം ഷൂട്ട് ചെയ്യുമ്പോൾ ഉള്ള ഒരു ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
മമ്മൂട്ടി ഡ്യൂപ്പില്ലാതെ ഒരു രംഗം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. റോപ്പിന്റെ സഹായത്തോടെ മലക്കം മറിയുന്ന മമ്മൂക്കയെ ആണ് നമ്മുക്ക് ആ വീഡിയോയിൽ കാണാൻ സാധിക്കുക. ഏതായാലും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ പ്രകടനം ആണ് ഈ ചിത്രത്തിലേതു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. 27 കോടി രൂപ മുതൽ മുടക്കിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിച്ചത്. ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷൻ ആയി ഈ ചിത്രം ഒൻപതു കോടിയോളം രൂപ നേടി എന്നാണ് റിപ്പോർട്ട്. ഒടിയൻ, ലൂസിഫർ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും മികച്ച വേൾഡ് വൈഡ് ഓപ്പണിങ് ഡേ ഗ്രോസ് നേടിയ മലയാള ചിത്രം കൂടിയാണ് മധുര രാജ.
ഇതിനുമുൻപ് മധുരരാജായിലെ ഡോഗ് ഫൈറ്റും പീറ്റർ ഹെയ്ൻ പങ്കുവച്ചിരുന്നു അതും വളരെ ശ്രദ്ധേയമായിരുന്നു.
madhuraraja mammootty fight scene
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...