
Malayalam Breaking News
മിനിസ്റ്റർ രാജ ; രാജയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് വൈശാഖ് !!!
മിനിസ്റ്റർ രാജ ; രാജയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് വൈശാഖ് !!!
Published on

പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം വൈശാഖ് ഒരുക്കിയ മധുരരാജാ ഗംഭീര വിജയവുമായി മുന്നേറുകയാണ്. പോക്കിരി രാജ എന്ന വൈശാഖിന്റെ അരങ്ങേറ്റ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് മധുര രാജ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അവസാനം മിനിസ്റ്റർ രാജ എന്ന ഒരു ടൈറ്റിൽ കാണിച്ചു കൊണ്ട് ഇതിനു ഒരു മൂന്നാം ഭാഗം കൂടി വരും എന്ന സൂചനയും പ്രതീക്ഷയും നൽകിയിരിക്കുകയാണ് സംവിധായകൻ വൈശാഖ്.
മധുരരാജയുടെ തെലുങ്ക് റീമെയ്ക്കിനെക്കുറിച്ചും ചർച്ചകൾ ഉണ്ടായിരുന്നു. ചിത്രത്തിൽ ചിരഞ്ജീവി നായകനാവുമെന്നും സൂചനകൾ ഉണ്ട്.
ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. തമിഴ് യുവ താരം ജയ്, തെലുങ്കു താരം ജഗപതി ബാബു എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, അന്ന രാജൻ, നെടുമുടി വേണു, വിജയ രാഘവൻ, സലിം കുമാർ, ബിജു കുട്ടൻ, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരും അഭിനയിക്കുന്നുണ്ട്.
vyshak about raja part 3
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...