
Malayalam Breaking News
ഇഷ്ടനായികയുടെ തിരിച്ചു വരവ് ആഘോഷിച്ച് ‘ചോക്ലേറ്റ്’ പയ്യന്മാർ !
ഇഷ്ടനായികയുടെ തിരിച്ചു വരവ് ആഘോഷിച്ച് ‘ചോക്ലേറ്റ്’ പയ്യന്മാർ !
Published on

By
മലയാള സിനിമയിലെ ഒരു സമയത്തെ ഹിറ്റ് നായിക ആയിരുന്നു സംവൃത സുനിൽ. 2012 ൽ വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന സംവൃത വീണ്ടും തിരിച്ചു വരികയാണ്. ആ വരവ് ആഘോഷിക്കാൻ എത്തിയത് സംവൃതയുടെ പ്രിയ നായകന്മാർ പ്രിത്വിരാജ്ഉം ജയസൂര്യയും.
സിനിമയിലെ അടുത്ത സുഹൃത്തുക്കളായ മൂവരും, തിരക്കിനിടയിൽ കുറച്ചു നേരം ഒത്തു കൂടിയതിന്റെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു. ഇതിന്റെ ചിത്രം സരിത ജയസൂര്യ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായെത്തുന്നത്.
വലിയ കാലത്തെ വ്യത്യാസമില്ലാതെ മലയാള സിനിമയിൽ സജീവമായവരാണ് മൂവരും. ഹിറ്റ് ചിത്രം ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയും പൃഥ്വിരാജും ജയസൂര്യയും ഒന്നിച്ചഭിനയിക്കുന്നത്. വാസ്തവം, തിരക്കഥ, മാണിക്യക്കല്ല്, തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ നായികയായിട്ടും സംവൃത അഭിനയിച്ചിരുന്നു. ഇവർ ഒന്നിച്ചഭിനയിച്ച ചിത്രങ്ങളുമുണ്ട്. ജയസൂര്യയോടൊപ്പം ഇവർ വിവാഹിതരായാൽ ഉൾപ്പടയുള്ള ചിത്രങ്ങളിലും സംവൃതയുണ്ടായിരുന്നു.
2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃത സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് നിരവധി ചിത്രങ്ങളിലും നടി അഭിനയിച്ചു. 2012 ലായിരുന്നു അഖില്‍ ജയരാജുമായിട്ടുള്ള സംവൃതയുടെ വിവാഹം. വിവാഹശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ സംവൃത മകന് കുറച്ച് വലുതായതിന് ശേഷമാണ് ക്യാമറയ്ക്കു മുന്നിലേയ്ക്ക് മടങ്ങിയെത്തുന്നത്. ടെലിവിഷൻ പരിപാടികളിൽ സജീവമായിരുന്നു സംവൃത. ഇപ്പോള്‍ ബിജു മേനോന് നായകനാവുന്ന ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചുവരവ്.
reunion of samvritha sunil, jayasurya and prithviraj
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...