മലയാള സിനിമയിൽ അന്വേഷണ സിനിമകൾക്ക് പുതിയ മാനം നൽകിയ സിനിമായിരുന്നു മമ്മൂട്ടിയുടെ നേരറിയാൻ സി ബി ഐ. ചിത്രത്തിന്റെ അഞ്ചാമത് പതിപ്പ് ഓണത്തിന് റിലീസ് ആകും. സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും ചിത്രത്തെ സംബന്ധിച്ച് ഉറപ്പു നൽകിയിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ഡേറ്റിന് വേണ്ടി കാത്തിരിക്കുകയാണ് ഇവർ.
ഒരു അവാർഡ് ഷോയിൽ വച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സിനിമയെപ്പറ്റി നിർണായകമായ കാര്യങ്ങളാണ് പങ്കു വച്ചത്. ഇനി വരാൻ പോകുന്ന അഞ്ചാമത് സീരീസ് നേരറിയാൻ സി ബി ഐയുടെ അവസാന ഭാഗമാകുമെന്നും അത് ഇതുവരെ മലയാള സിനിമകാണാത്ത അത്ര മികച്ച ഒരു ത്രില്ലർ ആയി വരുമെന്നും സ്വാമി പറഞ്ഞു. തന്റെ മൂന്നു വർഷത്തെ കഷ്ടപ്പാടാണ് ഈ ചിത്രത്തിലൂടെ സംഭവിക്കാൻ പോകുന്നതെന്നും സ്വാമി കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ പുതിയ അലയൊലികൾ പൊട്ടിപ്പുറപ്പെടാൻ ഈ സിനിമ കാരണമാകുമെന്നും സ്വാമി ഉറപ്പിച്ചു പറഞ്ഞു.
മാമാങ്കം സിനിമയിലാണ് ഇപ്പോൾ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനു ശേഷം രമേശ് പിഷാരടിയുടെ ഗാന ഗന്ധർവനിലാണ് അഭിനയിക്കാൻ പോകുന്നത്. ശേഷമായിരിക്കും മമ്മൂട്ടി നേരറിയാൻ സി ബി ഐയിൽ അഭിനയിക്കാൻ എത്തുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...