
Bollywood
ഉർവശിയെ മോശമായി ബോണി കപൂർ സ്പർശിച്ചതായി വീഡിയോ അടക്കം പ്രചരണം – പ്രതികരണവുമായി ഉർവശി റൗട്ടെല്ല.
ഉർവശിയെ മോശമായി ബോണി കപൂർ സ്പർശിച്ചതായി വീഡിയോ അടക്കം പ്രചരണം – പ്രതികരണവുമായി ഉർവശി റൗട്ടെല്ല.
Published on

By
സമൂഹ മാധ്യമങ്ങളിൽ സിനിമ താരങ്ങളെ വളരെ മോശമായി ചിത്രീകരിക്കാറുള്ളവരാണ് ബോളിവുഡ് സിനിമ ലോകത്തെ പാപ്പരാസികൾ. യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് അവർ അഭിനേതാക്കളെ അപമാനിക്കാറുള്ളത് . ഇപ്പോൾ ഇത്തരമൊരു സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഉർവശി റൗട്ടെല്ല.
നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന പ്രചരണത്തിനെതിരേ ആണ് ഉര്‍വശി രംഗത്ത് എത്തിയിരിക്കുന്നത് . ഒരു മാധ്യമത്തില്‍ വന്ന വീഡിയോ സ്ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റ് ചെയ്താണ് ഉര്‍വശിയുടെ പ്രതികരണം.
താന്‍ ബഹുമാനിക്കുന്ന ബോണി കപൂറിന്റെ അന്തസ്സിനെ തകര്‍ക്കുന്ന പ്രചരണമാണിതെന്നും സാമൂഹിക മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ പ്രചരിക്കുന്ന ട്രോളുകള്‍ തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും ഉര്‍വശി കുറിച്ചു.
സ്ത്രീശാക്തീകരണം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയെന്നും ഉര്‍വശി ആരോപിക്കുന്നു.മുകേഷ് അംബാനിയുടെ മകന് ആകാശ് അംബാനിയയുടെ വിവാഹച്ചടങ്ങിനിടെ ഉര്‍വശിയും ബോണി കപൂറും സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഉയോഗിച്ചുകൊണ്ടായിരുന്നു അപവാദ പ്രചരണം. ‘എന്നെ തൊടരുത്, എന്ന് ഉര്‍വശി ബോണി കപൂറിനോട് പറയുന്നു’ എന്ന് വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നു.
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....