മേരാ നാം ഷാജി തിയേറ്ററുകളിലേയ്ക്ക് എത്താൻ തയ്യാറെടുക്കുകയാണ്. മുൻ ചിത്രങ്ങൾ പോലെ കിടിലൻ തമാശകളുമായാണ് സിനിമ എത്തുന്നതെന്ന് ഉറപ്പാണ്. മൂന്നു ഷാജിമാരുടെ കഥയുമായാണ് നാദിർഷ ഇത്തവണ എത്തുന്നത്. ആസിഫ് അലി, ബിജു മേനോൻ , ബൈജു എന്നിവരാണ് ചിത്രത്തിൽ ആ മൂന്നു ഷാജിമാർ .
ചിത്രത്തില്‍ നിഖില വിമല്‍ ആണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ ശ്രീനിവാസനും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. നിദിര്ഷയുടെ മറ്റ് ചിത്രങ്ങളെ പോല തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിലും ഒരുക്കിയിട്ടുണ്ട്.
\
മേരാ നാം ഷാജിയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ആസിഫ് അലി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ചിത്രത്തിനെ കുറിച്ചുളള രസകരമായ ചോദ്യമായിരുന്നു പ്രേക്ഷകര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. എല്ലാവര്ക്കും അറിയേണ്ടത് ധര്മജന് ബോള്‍ഗാട്ടി അവതരിപ്പിക്കുന്ന കുന്ദീശന്‍ എന്ന കഥാപാത്രത്തെ കുറിച്ചാണ്. ആസിഫ് അലിയുടെ രസകരമായ മറുപടി ഇങ്ങനെയാണ്..
ആര്‍ക്കെങ്കിലും കുന്ദീശനെന്ന് പേരിടോ എന്നായിരുന്നു ആസിഫ് അലിയോടുളള ആരാധികയുടെ ചോദ്യം. ഇതിന് ആസിഫ് അലി മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു. നിങ്ങള്‍ക്ക് ആ പേരു കേട്ടപ്പോള്‍ തന്നെ ചിരി വന്നില്ലേ. അയാളെ കാണുമ്ബോള്‍ ഇതിനേക്കാള്‍ ചിരിവരുമെന്നും ആസിഫ് പറഞ്ഞു. വളരെ കോമഡി കഥാപാത്രമാണ് കുന്ദീശന്റേത്. അയാളുടെ പേരുമായി അദ്ദേഹത്തിന്റെ സ്വഭാവത്തിന് ഒരുപാട് സാമ്യതയുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ധര്മജന് ബോള്‍ഗാട്ടിയാണ് ചിത്രത്തില്‍ കുന്ദീശനായി എത്തുന്നത്.
ചിത്രത്തില്‍ ഒരു ഷാജിയായിട്ടാണ് ആസിഫ് അലി എത്തുന്നത്. ഗണേശിന്റെ അനിയനായിട്ടാണ് ചിത്രത്തിലെത്തുന്നത്. തനിയ്ക്ക് എങ്ങനെ ഇങ്ങനെയൊരു തല്ലിപ്പൊളി സഹോദരനെ കിട്ടിയെന്ന് പറഞ്ഞ് നടക്കുന്ന ആളാണ് എന്റെ ചേട്ടന്. എന്നാല്‍ തന്നെ തല്ലിപ്പൊളിയാക്കുന്നത് കുന്ദീശന്‍ എന്ന എന്റെ ചങ്ങാതി കൂടിച്ചേരുമ്ബോഴാണ്. നാദിര്‍ഷാക്കയുടെ എല്ലാ ചിത്രങ്ങളെ പോലെയും എല്ലാ ഷോട്ടിലും ഒരുപാട് ചിരിനിറയ്ക്കുന്നുണ്ട്. കുന്ദീശനും അതിപോലെയൊരു കഥാപാത്രമാണ്.
Asif Ali about dharmajan’s role in mera naam shaji
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...