
Malayalam Breaking News
മാമാങ്കം സിനിമയുടെ പ്രതിസന്ധികൾ അവസാനിക്കുന്നു; മെഗാസ്റ്റാർ എത്തി, ഇനി ഷൂട്ടിംഗ് തുടരും!!!
മാമാങ്കം സിനിമയുടെ പ്രതിസന്ധികൾ അവസാനിക്കുന്നു; മെഗാസ്റ്റാർ എത്തി, ഇനി ഷൂട്ടിംഗ് തുടരും!!!
Published on

മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന മാമാങ്കം വിവാദങ്ങളിൽ അകപ്പെട്ട് പ്രതിസന്ധിയിലായിരുന്നു. സമീപകാലത്ത് മലയാള സിനിമയെ പിടിച്ചുലച്ച വിവാദമാണ് മാമാങ്കം എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായത്. നിര്‍മ്മാതാവ് സംവിധായകനെ പ്രൊജക്ടില്‍ നിന്ന് മാറ്റുന്നതുപോലെയുള്ള ഗുരുതരമായ പ്രതിസന്ധിയാണ് ഈ മമ്മൂട്ടിച്ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായത്. പുതിയ സംവിധായകനായി എം പദ്മകുമാര്‍ എത്തി.
ചിത്രത്തിന്റെ മൂന്ന് ഷെഡ്യൂള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ആ മൂന്ന് ഷെഡ്യൂളുകളില്‍ ചിത്രീകരിച്ച ഭാഗങ്ങളില്‍ കുറച്ചുമാത്രമാണ് ഉപയോഗിക്കുക എന്ന് നിര്‍മ്മാതാവ് അറിയിച്ചിട്ടുണ്ട്. ബാക്കി എല്ലാ രംഗങ്ങളും ആദ്യം മുതല്‍ ചിത്രീകരിക്കും. മമ്മൂട്ടി അടുത്ത 60 ദിവസം മാമാങ്കത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കും.
ഈ 60 ദിവസത്തിനുള്ളില്‍ മമ്മൂട്ടി ഉള്‍പ്പെടുന്ന എല്ലാ രംഗങ്ങളും ചിത്രീകരിച്ച് തീര്‍ക്കാനാവുമെന്ന് എം പത്മകുമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഓണത്തിന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഉണ്ണി മുകുന്ദന് ഉള്‍പ്പടെ മുൻപ് ഈ പ്രൊജക്ടിന്റെ ഭാഗമല്ലാതിരുന്ന താരങ്ങള്‍ ഇനി മുതലുള്ള ഷൂട്ടിംഗില്‍ പങ്കെടുക്കും. കാവ്യാ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫി ശ്യാം കൌശല്‍ ആണ്.
mamankam cinema shooting restarted
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...