
Tamil
ആര് പുറത്താക്കിയാലും എന്റെ സിനിമയിൽ ചിന്മയി തന്നെ പാടും – ഗോവിന്ദ്
ആര് പുറത്താക്കിയാലും എന്റെ സിനിമയിൽ ചിന്മയി തന്നെ പാടും – ഗോവിന്ദ്

ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി ആണ് തമിഴകത്തും മി ടൂ ചലഞ്ചിന് തുടക്കം കുറിച്ചത് .കവിയും ഗാനരചയിതാവുമായ വൈരമുത്തു, നടന് രാധാ രവി എന്നിവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ചിന്മയി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ വെളിപ്പെടുത്തലുകളുടെ പേരില്‍ ചിന്മയി അനുഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല.പ്രതികാര നടപടി ഡബ്ബിങ് രംഗത്ത് നിന്ന് വിലക്കി കൊണ്ടായിരുന്നു .
തന്നെ സിനിമാ മേഖലയില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പലഭാഗത്തു നിന്നും നടക്കുന്നുവെന്ന് ചിന്മയി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഗായികയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംഗീത സംവിധായകന് ഗോവിന്ദ് വസന്ത എന്ന മലയാളികളുടെ സ്വന്തം ഗോവിന്ദ് മേനോന്.
ആര് വിലക്കിയാലും അത് വകവയ്ക്കാതെ തന്റെ സിനിമകളില്‍ ചിന്മയി പാടുമെന്നാണ് ഗോവിന്ദ് വസന്ത പറഞ്ഞിരിക്കുന്നത്. ചിന്മയി എന്നോട് പറ്റില്ലെന്ന് പറയാത്തിടത്തോളം കാലം അവര്‍ക്ക് പാടാം. എനിക്കുവേണ്ടി തീരുമാനം കൈക്കൊള്ളാൻ മറ്റാരെയും ഏൽപിച്ചിട്ടില്ല-ഗോവിന്ദ് വസന്ത ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ ഈ മനുഷ്യൻ ‘! – പിന്നെ സന്തോഷാശ്രു ആയിരിക്കണം – കരയുന്നതിന്റെയും പിന്നെ സ്നേഹത്തിന്റെ ചിഹ്നവുമായാണ് ചിന്മയി ഗോവിന്ദിന്റെ പോസ്റ്റിനു അഭിനന്ദനവും ആയി മറ്റൊരു പോസ്റ്റ് ഷെയർ ചെയ്തത്
96 എന്ന സി പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ഗോവിന്ദിന്റെ സംഗീതത്തിൽ പാടിയത് ചിന്മയി ആയിരുന്നു .ആ ചിത്രത്തിലെ കാതൽ കാതൽ എന്ന ഗാനം പ്രേക്ഷർക്കിടയിൽ ഹിറ്റ് ആയിരുന്നു.ചിത്രത്തിൽ തൃഷക്കായി ശബ്ദം നൽകിയതും ചിന്മയി തന്നെ ആയിരുന്നു .
govind menon supporting singer chinmayi
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...