Connect with us

നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിൽ അമർഷമുള്ളത് രാധ രവിക്ക് മാത്രമല്ല ; ഒരു മലയാളി പെൺകുട്ടിയുടെ വളർച്ചയിൽ അസൂയ ആർക്കൊക്കെ ?

Tamil

നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിൽ അമർഷമുള്ളത് രാധ രവിക്ക് മാത്രമല്ല ; ഒരു മലയാളി പെൺകുട്ടിയുടെ വളർച്ചയിൽ അസൂയ ആർക്കൊക്കെ ?

നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിൽ അമർഷമുള്ളത് രാധ രവിക്ക് മാത്രമല്ല ; ഒരു മലയാളി പെൺകുട്ടിയുടെ വളർച്ചയിൽ അസൂയ ആർക്കൊക്കെ ?

രാധ രാവിയിൽ നിന്നും നയൻതാര നേരിട്ടത് വളരെ ക്രൂരമായ വാക്കുകൾ ആണ്. വ്യക്തി ജീവിതത്തിൽ എന്ത് തന്നെ ആയാലും അത് മറ്റൊരാൾക്ക് അപമാനിക്കാനുള്ള ഒന്നല്ല . അതാണ് നയൻതാരയുടെ കാര്യത്തിൽ സംഭവിച്ചത് . സംഭവത്തിൽ ആദ്യം പ്രതികരിച്ചത് നയൻതാരയുടെ കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവൻ ആണ്.

ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സിദ്ധാർഥ് . വെളിപ്പെടുത്തല്‍ തരംഗമായ സമയത്ത് സിനിമാലോകം മൗനത്തിലായിരുന്നുവെന്ന വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ് പറയുന്നു .വേണ്ടപ്പെട്ടവരെ ബാധിക്കുന്ന അവസരത്തില്‍ മാത്രം പ്രതികരിക്കുന്നത് കാപട്യവും ഭീരുത്വവുമാണെന്ന് സിദ്ധാര്‍ഥ് പറഞ്ഞു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍.

‘സിദ്ധാര്‍ഥിന്റെ അഭിപ്രായത്തോട് എല്ലാ ബഹുമാനവും വച്ച് പുലര്‍ത്തി ഞാന്‍ മറുപടി നല്‍കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പുലര്‍ത്തുന്ന മൗനം മീ ടൂവിന് എതിരാണെന്ന തരത്തില്‍  ഒരിക്കലും വ്യാഖ്യാനിക്കരുത്.

സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നടിയാണ് നയന്‍താര. സിനിമയിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തിനും അവര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മുന്നിട്ടിറങ്ങിയ നടിയാണ് നയന്‍താര. അതിന്റെ വ്യാപ്തി ട്വിറ്ററിനേക്കാള്‍ വലുതാണ്. 

ഒരുപാട് സ്ത്രീകള്‍ക്ക് മാനസികമായും സാമ്പത്തികമായും പിന്തുണ അവര്‍ നല്‍കിയിട്ടുണ്ട്. ഒരുപാട് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ മുന്‍കൈ എടുത്തിട്ടുണ്ട്. അതില്‍ മീ ടൂ വിന് ഇരയായവരുമുണ്ട്. യഥാര്‍ഥ ലോകത്ത് അവര്‍ ഇത്ര കാര്യങ്ങള്‍ ചെയ്തിട്ടും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. അങ്ങനെ ചെയ്യാതിരിക്കുന്നതില്‍ അവര്‍ക്ക് അവരുടേതായ കാരണങ്ങള്‍ ഉണ്ട്. 

സാമൂഹിക മാധ്യമങ്ങളില്‍ മൗനം പാലിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് അവരെ വിലയിരുത്തുന്നത് വേദനാജനകമായ കാര്യമാണ്- വിഘ്‌നേഷ് ശിവന്‍ കുറിച്ചു.

ഒടുവില്‍ സിദ്ധാര്‍ഥ് മാപ്പ് പറഞ്ഞ് രംഗത്തെത്തി. താന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വേണ്ട വിധത്തില്‍ വ്യക്തമാക്കാന്‍ ആ ട്വീറ്റിലൂടെ സാധിച്ചില്ലെന്നും. സ്ത്രീകളോടും അക്രമത്തെ അതിജീവിച്ചവരോടുമുള്ള ബഹുമാനാര്‍ഥം ആ ട്വീറ്റ് നീക്കം ചെയ്യുമെന്നും സിദ്ധാര്‍ഥ് പറഞ്ഞു. 

ലേഡി സൂപ്പർ സ്റ്റാർ എന്ന രീതിയിൽ കേരളത്തിൽ നിന്നും ഒരു സഹനടിയായി മാത്രം എത്തിയ നയൻ‌താര വലിയ പ്രയത്നങ്ങളിലൂടെയാണ് വളർന്നത്. പക്ഷെ അതിൽ അമർഷം പലർക്കുമുണ്ട് എന്ന് വ്യക്തമാക്കുന്ന ഒരു സംഭവം മാത്രമാണ് രാധ രവിയുടെ വാക്കുകൾ.

മലയാളികൾക്ക് നല്ല സ്വീകാര്യത ലഭിക്കുന്ന ഇടമാണ് തമിഴ് സിനിമ ലോകം. നയൻതാരയെ പോലെ മറ്റൊരാൾക്ക് പക്ഷെ ഇത്രയധികം സ്വീകാര്യത മുൻപ് ലഭിച്ചിരുന്നില്ല. എന്തായാലും നയൻതാരയ്ക്ക് ശത്രുക്കൾ തമിഴ് ലോകത്ത് ഉണ്ടെന്നത് വ്യക്തമാക്കുകയാണ്.

sidharth against vikhnesh sivan and nayanthara

Continue Reading
You may also like...

More in Tamil

Trending

Recent

To Top