Connect with us

നിവിൻ പോളി ചിത്രത്തിലൂടെ ക്ലിക്ക് ആയി ;ഇപ്പോൾ വിജയ് ചിത്രത്തിലും – റീബ മോണിക്ക യുടെ റോൾ ഇതാണ്

Tamil

നിവിൻ പോളി ചിത്രത്തിലൂടെ ക്ലിക്ക് ആയി ;ഇപ്പോൾ വിജയ് ചിത്രത്തിലും – റീബ മോണിക്ക യുടെ റോൾ ഇതാണ്

നിവിൻ പോളി ചിത്രത്തിലൂടെ ക്ലിക്ക് ആയി ;ഇപ്പോൾ വിജയ് ചിത്രത്തിലും – റീബ മോണിക്ക യുടെ റോൾ ഇതാണ്

ഇളയദളപതി വിജയ് യും അറ്റ്ലി യും തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന അടുത്ത ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ് .ദളപതി 63 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമന വേളയിൽ ആണ് .ആദ്യ ഘട്ട ഷൂട്ടിംഗ് ചെന്നൈയിൽ പൂർത്തിയായി എന്നാണ് റിപ്പോർട്ട്

.

വില്ല് എന്ന ചിത്രത്തിന് ശേഷം വിജയ് യും നയന്‍താരയും ജോഡി ചേര്‍ന്ന് അഭിനയിക്കുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ യോഗി ബാബു, കതിര്‍, ഡാനിയല്‍ ബാലാജി എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ഇതാ ചിത്രത്തിലെ നായികാ നിരയിലേക്ക് ഒരു മലയാളി പെണ്‍കൊടിയും.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ അഭിമുഖമായ റീബ മോണിക ജോണാണ് ദളപതി 63 യില്‍ ഒരു പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വനിത ഫുട്‌ബോള്‍ ടീം താരമാണ് ചിത്രത്തില്‍ റീബ. ജരുഗണ്ടി എന്ന ചിത്രത്തിലൂടെ തമിഴര്‍ക്ക് നേരത്തെ പരിചിതയാണ് റീബ.


ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തീയറ്ററിൽ എത്തുന്ന ഈ ചിത്രത്തിലും എ ആർ റഹ്‌മാൻ തന്നെയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത് .

reeba monica in thalapthy 63

Continue Reading

More in Tamil

Trending

Recent

To Top