
Uncategorized
ലൂസിഫർ വമ്പൻ ക്യാൻവാസിൽ ഒരുങ്ങിയ ഗംഭീര ചിത്രമെന്ന് പ്രശസ്ത എഡിറ്റർ ഡോൺ മാക്സ്!
ലൂസിഫർ വമ്പൻ ക്യാൻവാസിൽ ഒരുങ്ങിയ ഗംഭീര ചിത്രമെന്ന് പ്രശസ്ത എഡിറ്റർ ഡോൺ മാക്സ്!
Published on

സിനിമാലോകം മുഴുവൻ ഇപ്പോൾ ലൂസിഫർ എന്ന സിനിമയുടെ ചർച്ചയിലാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായതുകൊണ്ടും മോഹൻലാൽ ഉൾപ്പെടെ വമ്പൻ താരനിര അണി നിരക്കുന്നതുകൊണ്ടും സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ലൂസിഫറിന്റെ കിടിലൻ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കിടിലൻ മാസ്സ് രംഗങ്ങളും ഡയലോഗുകളും വിഷ്വലുകളും സംഗീതവും എല്ലാം നിറഞ്ഞ ഈ ട്രൈലെർ എഡിറ്റ് ചെയ്തത് പ്രശസ്ത എഡിറ്റർ ആയ ഡോൺ മാക്സ് ആണ്.
ചിത്രം എഡിറ്റ് ചെയ്തത് സംജിത് മുഹമ്മദ് ആണെങ്കിലും ട്രൈലെർ എഡിറ്റ് ഡോൺ മാക്സ് നിർവഹിച്ചത് പൃഥ്വിരാജിന്റെ പ്രത്യേക താല്പര്യ പ്രകാരം ആണ്. ഇപ്പോൾ ട്രെയ്ലറിന്റെ എഡിറ്റിംഗിന് ഗംഭീര പ്രേക്ഷക പ്രശംസയാണ് അദ്ദേഹം നേടി എടുക്കുന്നത്. ഇരുപതു ദിവസം എടുത്തു ആണ് ട്രൈലെർ എഡിറ്റ് ചെയ്തത് എന്നും അതുപോലെ ട്രെയ്ലറിന്റെ അതേ വേഗത തന്നെ ചിത്രത്തിനും ഉണ്ടെന്നും ഡോൺ മാക്സ് പറയുന്നു.
ഒരു ബോളിവുഡ് സിനിമ പോലെ വമ്പൻ ക്യാൻവാസിൽ ആണ് പൃഥ്വിരാജ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ചിത്രം ഗംഭീരമായി തന്നെ വന്നിട്ടുണ്ടെന്നും ലൂസിഫർ ഇപ്പോഴേ കണ്ടു കഴിഞ്ഞ ഡോൺ മാക്സ് പറയുന്നു. മോഹൻലാലിന്റെ ഗംഭീര പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നും അദ്ദേഹം പറയുന്നു.
ടോവിനോ തോമസ്, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. മാർച്ച് 28 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം മലയാളം കണ്ട എക്കാലത്തേയും ഏറ്റവും വലിയ റിലീസ് ആവും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഹൻലാൽ ചിത്രമായ ഒടിയൻ ആണ് ഇപ്പോൾ ആ റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്.
editor don max talk about lucifer
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...