. മലയാള സിനിമയിലൂടെ എത്തി തമിഴകത്തിന്റെ താരറാണി പട്ടം കൈപ്പിടിയിലൊതുക്കിയ നയന്‍സ് കോമേഴ്ഷ്യല്‍ സിനിമകള്‍ പോലെ തന്നെ നായികാ പ്രാധാന്യമുള്ള സിനിമകളും സൂപ്പര്‍ ഹിറ്റാക്കി അതിവേഗമാണ് തെന്നിന്ത്യന്‍ സിനിമ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. കഥാപാത്രത്തിന്റെ പെര്‍ഫെക്ഷനു വേണ്ടി എത്ര കഷ്ടപ്പെടാനും തയ്യാറാണ് താരം. അഭിനയവും സൗന്ദര്യവും ഒരു പോലെ ഒത്തു ചേര്‍ന്ന നയന്‍സിന്റെ ശബ്ദവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.
സിനിമയിലെ ശബ്ദത്തിന്റെ ക്രെഡിറ്റ് എന്നാല്‍ നയന്താരയ്ക്കുള്ളതല്ല. നയന്‍താരയുടെ ശബ്ദത്തിന് പിന്നില്‍ നടി കൂടിയായ ദീപ വെങ്കട്ടാണ്. നയന്‍താരയുടെ മിക്ക സിനിമകള്‍ക്കും ഡബ്ബ് ചെയ്യുന്നത് ദീപയാണ്. ജെഎഫ്ഡബ്ലു അവാര്‍ഡ് ചടങ്ങില്‍ നയന്‍താരയ്ക്ക് വേണ്ടി ലൈവ് ഡബ്ബിംഗ് നടത്തി കാണികളെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് ദീപ. ഈ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
രാജ റാണി, തനി ഒരുവന്, മായ, ഇതു നമ്മ ആളു, അറം, കൊലമാവ് കോകില തുടങ്ങിയ ചിത്രങ്ങളിലെല്ലാം നയന്‍താരയ്ക്ക് ശബ്ദം നല്‍കിയത് ദീപയാണ്. ദീപയുടെ ശബ്ദം കേട്ട് തനിക്ക് മാച്ചാകുന്ന ശബ്ദമാണെന്ന് നയന്‍താരയും സമ്മതിച്ചതോടെ താരത്തിന്റെ എല്ലാ ചിത്രത്തിലും ദീപ ശബ്ദം നല്കാന് തുടങ്ങി.അറ്റ്ലി ചിത്രമായ രാജാ റാണിയിലാണ് ദീപ ആദ്യമായി നയന്‍താരയ്ക്ക് ഡബ്ബ് ചെയ്യുന്നത്.
about deepa venkat -nayanthara’s sound dubbing artist
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...