Connect with us

പൃഥ്വിരാജ് പറഞ്ഞ ബിഗ് സർപ്രൈസ് ഇതാണോ? ലൂസിഫറിൽ വിജയ് സേതുപതിയും ?

Malayalam Breaking News

പൃഥ്വിരാജ് പറഞ്ഞ ബിഗ് സർപ്രൈസ് ഇതാണോ? ലൂസിഫറിൽ വിജയ് സേതുപതിയും ?

പൃഥ്വിരാജ് പറഞ്ഞ ബിഗ് സർപ്രൈസ് ഇതാണോ? ലൂസിഫറിൽ വിജയ് സേതുപതിയും ?

മലയാളികൾ പൃഥ്വിരാജ് എന്ന നടന്റെ കഴിവ് തിരിച്ചറിഞ്ഞിട്ടുള്ളതുകൊണ്ടും, മോഹൻലാൽ നായകനാവുന്നതുകൊണ്ടും, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന് ഷൂട്ടിങ്ങിന്റെ തുടക്കം മുതലേ വമ്പൻ പ്രോത്സാഹനമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ.

കഴിഞ്ഞ ദിവസം ലൂസിഫറിൽ ഒരു വമ്പൻ സർപ്രൈസ് ഒരുക്കിയിട്ടുണ്ട് എന്ന് പൃഥ്വിരാജ് ആരാധകരോട് പറഞ്ഞിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ തമിഴ് സൂപ്പർ സ്റ്റാർ വിജയ് സേതുപതിയും ഉണ്ടെന്നാണ് അറിയുന്നത്. ഗസ്റ്റ് റോളിൽ ആയിരിക്കും താരം എത്തുക എന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ പ്രേക്ഷകർക്ക് ഒരു വമ്പൻ ഹിറ്റ് ആയിരിക്കും പൃഥ്വിരാജ് സമ്മാനിക്കുക.

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മഞ്ജു വാരിയർ, ഇന്ദ്രജിത്ത്, ടോവിനോ തോമസ് ,വിവേക് ഒബ്‌റോയ്,നൈല ഉഷ, സാനിയ അയ്യപ്പൻ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണി നിരക്കുന്നത്.

പൊളിറ്റിക്കൽ ത്രില്ലെർ ആയ ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

lucifer vijay sethupathi comeo role

More in Malayalam Breaking News

Trending

Recent

To Top