
Malayalam Breaking News
ആറ് മാസത്തെ ബിഗ് ബോസ് പ്രണയം സഫലമാകുന്നു… വിവാഹക്ഷണക്കത്ത് പങ്കുവച്ച് പേർളി
ആറ് മാസത്തെ ബിഗ് ബോസ് പ്രണയം സഫലമാകുന്നു… വിവാഹക്ഷണക്കത്ത് പങ്കുവച്ച് പേർളി
Published on

പ്രേഷകരുടെ പ്രിയപ്പെട്ട നടിയും അവതാരികയുമായ പേളി മാണിയും സീരിയല്‍ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരാകുന്നു. ബിഗ് ബോസിൽ മൊട്ടിട്ട ആറു മാസത്തെ പ്രണയമാണ് സഫലമാകാൻ പോകുന്നത്. ഈ വര്‍ഷം മെയിലാണ് ഇരുവരും വിവാഹിതരാകുന്നത്. മെയ് അഞ്ച് എട്ട് തിയതികളിലായാണ് വിവാഹം. വിവാഹവാര്‍ത്ത പേളി തന്നെയാണ് പങ്കുവച്ചത്.
സമൂഹമാധ്യമങ്ങളിലൂടെയാണ് ഏറ്റവും പ്രിയപ്പെട്ട് സ്വപ്നം സഫലമാകുന്ന വാര്‍ത്ത താരം ആരാധകരുമായി പങ്കുവച്ചത്. ശ്രീനിഷിനെ ടാഗ് ചെയ്താണ് വിവാഹത്തിയതികള്‍ താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഇരുവരും തങ്ങളുടെ പ്രണയം പരസ്യമായി തുറന്നുപറഞ്ഞവരാണ്. ഷോ വിജയിക്കാന്‍ ഇരുവരും ചേര്‍ന്നുള്ള നാടകമാണ് പ്രണയം എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും വിമര്‍ശകരുടെ വായടപ്പിച്ച് തങ്ങളുടെ പ്രണയം അഭിനയമല്ലെന്ന് തുറന്നുകാട്ടുകയായിരുന്നു ഇരുവരും.
വിവാഹനിശ്ചയവും ഒന്നിച്ചുള്ള നിമിഷങ്ങളും എപ്പോഴും ആരാധകരുമായി പങ്കുവച്ചിരുന്ന താരങ്ങള്‍ ഒന്നിച്ച് ഒരു വെബ് സീരീസും അടുത്തിടെ ചെയ്തിരുന്നു. പേര്ളിഷ് എന്ന പേരില്‍ പുറത്തുവന്ന വെബ്സീരീസ് ഏറെ ശ്രദ്ധനേടി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാഹതിയതിയും ഇരുവരും ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
pearle and sreenish marriage
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...