മാര്‍ച്ച് 28ന് തിയ്യേറ്ററുകളിലേക്ക് എത്തുന്ന മോഹൻലാൽ നായകനാകുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ .ലാലേട്ടനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ കൂടിയാണ് സിനിമ ശ്രദ്ധ നേടുന്നത്. ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിയുടെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്.
ലൂസിഫറിന്റെതായി പൃഥ്വി പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയില്‍ തനിക്ക് എറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന് ഇതായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലൂസിഫര്‍ ഷൂട്ടിംഗിന്റെ ആദ്യ ദിവസം എടുത്ത ചിത്രം കൂടിയായിരുന്നു ഇത്.
ഇതാണ് ആ ചിത്രം
അതേസമയം അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമയുടെ സെന്‍സര്‍ നടപടികള്‍ ഇന്ന് നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വൃക്തമാക്കിയിരുന്നു. ദുബായില്‍ വെച്ചാണ് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നടത്തുന്നത്.
prithviraj shares his favourite moment in lucifer film location
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...