മലയാളികളുടെ പ്രിയ സംവിധായകൻ ആണ് ഭദ്രൻ . സ്ഫടികമാണ് അദ്ദേഹത്തിന് ഏറ്റവുമധികം ആരാധകരെ നേടിക്കൊടുത്തത്. മലയാളത്തിൽ അവസാനം ചെയ്ത ചിത്രവും മോഹന്‍ലാലിന്റേത് തന്നെയായിരുന്നു. 2005 ലെ ഉടയോൻ.
ഇപ്പോൾ പതിനാല് വര്‍ഷങ്ങള്‍ ഇടവേളയ്ക്ക് ശേഷം അദ്ദേഹം സൗബിനെയും ജോജു ജോര്‍ജിനെയും കേന്ദ്ര കഥാപാത്രമാക്കിയാണ് അദ്ദേഹം പുതിയ ചിത്രമൊരുക്കുന്നത്.
ജൂതന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലാണ് നായികയായെത്തുന്നത്. നടന് മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഫേസ്ബുക്കില്‍ പങ്കു വെച്ചു കൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
‘എനിക്കു പ്രിയപ്പെട്ട ഭദ്രന് സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതന് സിനിമയ്ക്ക് എല്ലാ ആശംസകളും, ഓള് ദ് ബെസ്റ്റ് സൗബിന്’ പോസ്റ്ററിനൊപ്പം മോഹന്‍ലാല്‍ കുറിച്ചു.
റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്വഗഹിച്ചിരിക്കുന്നത് എസ്. സുരേഷ് ബാബുവാണ്. ലോകനാഥന് എസ്. ഛായാഗ്രഹണം നിര്‍വഹിക്കും സുഷിന് ശ്യാമാണ് സംഗീതം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...