
Malayalam Breaking News
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥിര വരുമാനക്കാരി പാറുക്കുട്ടിയുടെ വിശേഷങ്ങൾ …
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥിര വരുമാനക്കാരി പാറുക്കുട്ടിയുടെ വിശേഷങ്ങൾ …
Published on

By
മലയാള സിനിമയിൽ പോലും ഇന്ന് ഇത്രയും പ്രായം കുറഞ്ഞ സ്ഥിര വരുമാനക്കാരി ഇല്ല. പറയുന്നത് ഉപ്പും മുളകിലെ പാറുക്കുട്ടിയുടെ കാര്യമാണ്. നാലം വയസിലാണ് ഈ സുന്ദരിക്കുട്ടി ക്യാമറക്ക് മുന്നിൽ വന്നത്.
ഇപ്പോൾ പാറുക്കുട്ടിക്ക് ഒരു വയസ് കഴിഞ്ഞു. അടുത്തിടക്കാണ് ഉപ്പും മുളകും 800 എപ്പിസോഡ് കഴിഞ്ഞത്. നാലാം മാസത്തിൽ തുടങ്ങിയ അഭിനയ ജീവിതം ഇപ്പോളും തുടരുകയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായ പാറുക്കുട്ടി .
ഇപ്പോൾ പാറുക്കുട്ടിയുടെ കൂടുതൽ വിശേഷങ്ങൾ പങ്കു വെയ്ക്കുകയാണ് പാറുവിന്റെ യഥാർത്ഥ ‘അമ്മ .കരുനാഗപ്പള്ളി പ്രയാർ സ്വദേശികളായ അനിൽ കുമാറിന്റേയും ഗംഗാലക്ഷ്മിയുടേയും രണ്ടാമത്തെ കുഞ്ഞാണ് അമേയ എന്ന പാറുക്കുട്ടി. ജനിച്ച് നാലാം മാസം ഉപ്പും മുളകിലും അഭിനയിച്ച് തുടങ്ങിയ പാറുക്കുട്ടിയ്ക്ക് ഇപ്പോൾ ഒരു വയസ്സ് കഴിഞ്ഞു.
ചക്കിയെന്നായിരുന്നു വീട്ടിൽ പാറുക്കുട്ടിയുടെ വിളിപ്പേര്. നാലാം മാസം മുതൽ സീരിയലിലെ കഥാപാത്രങ്ങളും അതിന് പിന്നാലെ ആരാധകരും പാറുക്കുട്ടിയെന്ന് വിളിക്കാൻ തുടങ്ങിയപ്പോൾ ചക്കിയെന്ന പേര് മാറി പാറുക്കുട്ടി ആയെന്ന് അമ്മ ഗംഗലക്ഷ്മി പറയുന്നു.
ഗംഗാലക്ഷ്മിയുടെ സഹോദരന്റെ സുഹൃത്ത് വഴിയാണ് ഉപ്പും മുളകിൽ ആറ് മാസം പ്രായം ഉള്ള കുട്ടിയെ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള ഓഡീഷൻ കോൾ കാണുന്നത്. കുഞ്ഞിനേയും കൊണ്ട് പോയെങ്കിലും ചാൻസ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ഗംഗാലക്ഷ്മി പറയുന്നു. കൊച്ചിയിലായിരുന്നു ഓഡീഷൻ. ഓഡീഷൻ കഴിഞ്ഞ് ഒരു മാസം കൂടി കഴിഞ്ഞാണ് തെരഞ്ഞെടുക്കപ്പെട്ടെന്ന് അറിയിച്ചുള്ള കോൾ വന്നത്.
കൊച്ചിയിലാണ് സീരിയലിന്റെ ഷൂട്ടിംഗ്. മാസത്തിൽ 15ദിവസത്തോളം ഷൂട്ടിംഗിനായി പാറുക്കുട്ടി കൊച്ചിയിലുണ്ടാകും അത് കഴിഞ്ഞ് പ്രയാറിലെ വീട്ടിലേക്ക് മടങ്ങിപ്പോകം. നാല് മാസം പ്രായമുള്ളപ്പോഴാണ് പാറുക്കുട്ടി ആദ്യ എപിസോഡിൽ അഭിനയിക്കുന്നത്. ആ പ്രായത്തിൽ എല്ലാവരോടും വേഗത്തിൽ ഇണങ്ങുമായിരുന്ന പാറു ഇപ്പോൾ അൽപം കുറുമ്പിയായിട്ടുണ്ടെന്നാണ് അമ്മ പറയുന്നത്.
പുറത്ത് പോയാൽ ഈ കുഞ്ഞ് സെലിബ്രിറ്റിയെ ആളുകൾ തിരിച്ചറിയാനും തുടങ്ങിയിട്ടുണ്ട്. ഉപ്പും മുളകിലെ പാറുക്കുട്ടിയല്ലേ എന്ന് ചോദിച്ചാണ് ആരാധകർ ചുറ്റും കൂടുന്നത്. പാറുക്കുട്ടിയ്ക്ക് ശിവയ്ക്കും ലച്ചുവിനും പുറമെ യഥാർത്ഥ ഒരു ചേച്ചി കൂടിയുണ്ട്. അനിഘയെന്നാണ് പാറുക്കുട്ടിയുടെ ചേച്ചിയുടെ പേര്. യുകെജി വിദ്യാർത്ഥിനിയാണ്.
uppum mulakum parukkutty
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...