
Malayalam Breaking News
ആ സീറ്റ് സ്ത്രീകൾക്കുള്ളത് തന്നെ – വ്യക്തമാക്കി കേരള പോലീസ്
ആ സീറ്റ് സ്ത്രീകൾക്കുള്ളത് തന്നെ – വ്യക്തമാക്കി കേരള പോലീസ്
Published on

By
ബസുകളിൽ യാത്ര ചെയ്യുമ്പോൾ പുരുഷന്മാർ പൊതുവെ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് സ്ത്രീ യാത്രക്കാർക്കായി സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്. അതെത്ര ദൂര യാത്ര ആയാലും പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീകൾ തന്നെ മുൻകൈ എടുത്ത് ഇങ്ങനെ ഇരിക്കുന്നവരെ എഴുന്നേല്പിക്കുകയും ചെയ്യും. സ്ത്രീകൾക്ക് മുൻഗണന എന്നു മാറ്റി വച്ചിരിക്കുന്ന സീറ്റിൽ നിന്നാണ് ഇത്തരത്തിൽ എഴുന്നേറ്റു കൊടുക്കേണ്ടി വരുന്നത്.
എന്നാൽ അങ്ങനെയൊരു നിയമം ഉണ്ടോ ഇല്ലയോ എന്നതാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോളത്തെ ചർച്ച. അങ്ങനൊരു നിയമം ഇല്ലെന്നാണ് സമൂഹ മാധ്യമങ്ങളായിൽ പലരും പ്രതികരിച്ചിരിക്കുന്നത്. എന്നാൽ കേരള പോലീസ് അതിനു വ്യക്തമായ വിശദീകരണം നൽകുകയാണ്. അത് സ്ത്രീകളുടെ സീറ്റ് തന്നെയാണെന്നാണ് കേരള പോലീസ് പറയുന്നത്.
കേരളം പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ;
ബസിലെ സംവരണ സീറ്റുകൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വ്യാജ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത നിയമപരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്മാര്ക്ക് യാത്രചെയ്യാം. പിന്നിട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്മാര് എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമം.
കെ.എസ്.ആര്.ടി.സി ഉൾപെടെ എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ സര്‍വിസ് തുടങ്ങുന്ന സ്ഥലത്ത് വനിതകള്‍ ഇല്ലെങ്കില്‍ മാത്രം പുരുഷന്മാര്ക്ക് അനുവദിക്കാവുന്നതാണ്. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില് മുന്‍ഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുവാന്‍ പുരുഷന്മാരോട് കണ്ടക്ടര്‍ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെ.എസ്.ആര്.ടി.സി ഉത്തരവ് നല്‍കിയിരിക്കുന്നത്.
ബസുകളിലെ സംവരണ സീറ്റില്‍ നിയമംലഘിച്ച് യാത്രചെയ്താല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. നിയമം ലഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര്‍ക്കിക്കുന്ന യാത്രക്കാരനെതിരേ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലിസിന് സാധിക്കും.
ബസിലെ സംവരണ സീറ്റുകള്‍ ഇങ്ങനെയാണ്:
$ ബസുകളില്‍ 5% സീറ്റ് അംഗപരിമിതര്‍ക്ക്
(ആകെ സീറ്റില്‍ രണ്ടെണ്ണം)
$ 20% സീറ്റ് മുതിര്‍ന്ന പൗരന്മാര്ക്ക് (10%
സ്ത്രീകള്‍ക്ക്, 10% സീറ്റ് പുരുഷന്മാര്ക്ക്)
NB – ലിമിറ്റഡ് സ്റ്റോപ് ,ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി
എന്നിവയ്ക്ക് മുകളിലുള്ള മറ്റു ക്ലാസുകളിൽ
ഇവർക്ക് 5 % മാത്രമാണ് റിസർവേഷൻ
(ഓൺലൈൻ റിസർവേഷൻ ഉള്ള വാഹനങ്ങൾക്ക്
ഇതും ബാധകമല്ല)
$ 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് (ഇതില്‍ 1 സീറ്റ്
ഗർഭിണികൾ)
$ 5 % സീറ്റ് അമ്മയും കുഞ്ഞും
$ ഒരു സീറ്റ് ഗര്‍ഭിണിക്ക് (സ്വകാര്യ,
കെഎസ്ആർടിസി ബസുകളിൽ
ഗർഭിണികൾക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും
ഗർഭിണികൾക്കു നീക്കിവയ്ക്കണമെന്ന
നിർദേശമുൾപ്പെടുത്തി കേരള മോട്ടോർ
വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ
ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു)
kerala police facebook post about seat priority in bus
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...