
Malayalam Breaking News
എന്ത് വിലകൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റും- സുരേഷ് ഗോപി !
എന്ത് വിലകൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റും- സുരേഷ് ഗോപി !
Published on

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് നടന് സുരേഷ് ഗോപി. സിനിമയിൽ വന്നാലും തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒരിക്കലും മാറി നിൽക്കില്ല ഉറപ്പ് നൽകുകയാണ് സുരേഷ് ഗോപി. സിനിമ സെറ്റിൽ കാണാനെത്തിയ മക്കളുമായുള്ള അനുഭവം ഫേസ്ബുക്കിൽ പങ്കുവയ്ക്കവേയാണ് താരം ഇങ്ങനെ പറഞ്ഞത്.
ബാബു യോഗേശ്വരന് സംവിധാനം ചെയ്യുന്ന തമിഴരശന് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്. കഴിഞ്ഞ ദിവസം തമിഴരശന്റെ സെറ്റില്‍ സുരേഷ് ഗോപിയെ കാണാന്‍ അദ്ദേഹത്തിന്റെ മക്കളായ ഗോകുലും ഭവാനിയും എത്തിയിരുന്നു. മകനും മകളും ലൊക്കേഷനില്‍ എത്തിയ വിവരം ആരാധകരുമായി പങ്കുവച്ച സുരേഷ് ഗോപി ഇങ്ങനെ കുറിച്ചു.
‘മകന് ഗോകുലും ഇളയമകള്‍ ഭവാനിയും തമിഴരശന്റെ ലൊക്കേഷനില്‍ വന്നിരുന്നു. എന്നില്‍ നിന്നും അല്‍പ്പം അകന്നു നിന്ന് കൈകെട്ടി നിന്നു കൊണ്ട് ഗോകുല്‍ ഇങ്ങനെ പറഞ്ഞു. ഈ ലൈറ്റുകള്‍ക്കും കലാകാരന്മാര്ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇടയില്‍ നില്ക്കുന്ന അച്ഛനെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. എപ്പോഴും അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. ആ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. എന്നിരുന്നാലും ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനാണ്. എന്ത് വിലകൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും’- സുരേഷ് ഗോപി കുറിച്ചു.
രാഷ്ട്രീയത്തില്‍ സജീവമായ സുരേഷ് ഗോപി സിനിമയില്‍ നിന്ന് ഒരിടവേളയെടുക്കുകയായിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. നിഥിന് രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ലേലം 2 വാണ് സുരേഷ് ഗോപി നായകനാകുന്ന അടുത്ത പുതിയ ചിത്രം.
suresh gopi facebook post
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...