Connect with us

ഈ ഫോട്ടോയിൽ കാണുന്ന സൂപ്പർ നായിക ആരെന്നു പറയാമോ ?

Malayalam Breaking News

ഈ ഫോട്ടോയിൽ കാണുന്ന സൂപ്പർ നായിക ആരെന്നു പറയാമോ ?

ഈ ഫോട്ടോയിൽ കാണുന്ന സൂപ്പർ നായിക ആരെന്നു പറയാമോ ?

മലയാള സിനിമയിൽ ഇന്ന് ഒട്ടേറെ പുതുമുഖ താരങ്ങൾ അരങ്ങേറുന്നുണ്ട്. സിനിമയെ അങ്ങേയറ്റം സ്നേഹിക്കുന്നവരും ആകസ്മികമായി സിനിമയിൽ എത്തി ചേർന്നവരും ഈ കൂട്ടത്തിൽ ഉണ്ട്. അങ്ങനെ അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട ചില നായികമാരുണ്ട്.

കുമ്പളങ്ങി നൈറ്റ്സിലെ ബേബിമോളെ എല്ലാവര്ക്കും ഇഷ്ടമാണ്. ആ ഇഷ്ടത്തിന് കാരണം അതിഭാവുകത്വങ്ങളില്ലാത്ത അന്ന ബെൻ എന്ന കലാകാരിയുടെ അഭിനയമാണ്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന സിനിമയെ സ്നേഹിച്ച് ആഗ്രഹിച്ച് എത്തിയതാണ്.

ഷെയ്ൻ നിഗത്തിനൊപ്പമുള്ള അതിമനോഹരമായ പ്രണയരംഗങ്ങളും വെറും പെണ്ണല്ല പെണ്ണ് എന്ന് കാണിച്ചു തരികയും ചെയ്ത മിടുക്കിയായ നടി . മലയാള സിനിമക്ക് ഭാവിയിലേക്കുള്ള വാഗ്ദാനമാണ് അന്ന ബെൻ എന്ന കലാകാരി.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത് അന്നയുടെ ചിത്രമാണ്. ചെറുപ്പകാലത്തെ ചിത്രം ആണ് അന്ന ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. ഇപ്പോളത്തെ പോലെ തന്നെ അതിലും ക്യൂട്ട് ലുക്കിൽ മനോഹരമായ ആ പുഞ്ചിരിയോടെയാണ് അന്ന ചെറുപത്തിലും എന്ന് ചിത്രത്തിലൂടെ മനസിലാകും.

anna ben childhood photos

More in Malayalam Breaking News

Trending

Recent

To Top