
Malayalam Breaking News
ആരുമറിയാതെ മമ്മൂട്ടി ചെയ്യുന്നതിനെക്കുറിച്ച് വെളിപ്പെടുത്തി ബിഷപ്പ് !
ആരുമറിയാതെ മമ്മൂട്ടി ചെയ്യുന്നതിനെക്കുറിച്ച് വെളിപ്പെടുത്തി ബിഷപ്പ് !
Published on

സോഷ്യൽ രംഗങ്ങളിൽ സജീവമായ മെഗാസ്റ്റാർ മമ്മൂട്ടി എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ്. ഇപ്പോഴിതാ ജീവകാരുണ്യപ്രവർത്തനങ്ങളിലും സാമൂഹികവിഷയങ്ങളിലും കഴിഞ്ഞ 25 വർഷങ്ങളായി ആരുമറിയാതെ അദ്ദേഹം നടത്തുന്ന ഇടപെടലുകളെ വിവരിക്കുകയാണ് ഓർത്തഡോക്സ് സഭ ബിഷപ്പ് ഡോ. മാത്യൂസ് മാർ സേവേറിയോസ്.
ബിഷപ്പിന്റെ വാക്കുകളില് വിരിയുന്ന മമ്മൂട്ടി ഇങ്ങനെ: 25 വർഷങ്ങൾക്ക് മുൻപ് പെയിൻ ആന്റ് പാലിയേറ്റീവ് എന്ന സംഘടന പ്രവർത്തനം ആരംഭിച്ചത് 25 ലക്ഷം രൂപ കൊണ്ടായിരുന്നു. തിയറ്ററിലെത്തി പണം കൊടുത്ത് സിനിമ കണ്ട് വിജയിപ്പിക്കുന്ന സാധാരണക്കാരന് അതിന്റെ ഒരു വിഹിതം എങ്ങനെ മടക്കി നൽകാം എന്ന ചിന്ത കണ്ണീരുപൊഴിക്കുന്നവന് ഒപ്പം നിൽക്കാൻ പ്രേരിപ്പിച്ചു. വിവിധ ഘട്ടങ്ങളിലായി ഒട്ടേറെ പേർക്ക് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം നൽകി സംഘടന ഒപ്പം നിന്നു. പിന്നീട് കാഴ്ച എന്ന പദ്ധതി ആവിഷ്കരിക്കുകയും പതിനായിരത്തിലേറെ പേർക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയും ചെയ്തു.
ഇത്തരത്തിൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പത്തോളം വിവിധ ജീവകാരുണ്യപദ്ധതികളാണ് കേരളത്തിൽ നടന്നുവരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളാൽ വലയുന്നവർക്ക് കൈത്താങ്ങായി ഹൃദയസ്പർശം എന്ന പേരിൽ 673 കുഞ്ഞുങ്ങൾക്കും 170ലേറെ മുതിർന്നവർക്കും സൗജന്യമായി ഒാപ്പറേഷൻ നടത്തിക്കൊടുത്തു. ജീവന്റെ നിലനിൽപിന് മാത്രമല്ല ജീവിതങ്ങൾക്ക് വേണ്ടിയും അദ്ദേഹം ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. വിദ്യാമൃതം എന്ന പദ്ധതിയിലൂടെയും പൂർവികം എന്ന ആശയത്തിലൂടെയും ആദിവാസികൾ അടക്കമുള്ള കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സഹായവും അദ്ദേഹം നൽകുന്നുണ്ട്. ഇത്തരത്തിൽ എൻജനിയറിങും നഴ്സിങ്ങും അടക്കം പഠിച്ചിറങ്ങിയ വിദ്യാർഥികൾ ഇപ്പോൾ മികച്ച തൊഴിലിടങ്ങിൽ ജോലിചെയ്യുകയാണ്. പിന്നീട് ഇത്തരം പദ്ധതികളെല്ലാം കെയർ ആന്ഡ് ഷെയർ എന്ന ഒരു കുടയുടെ കീഴിലെത്തിച്ച് സജീവമായി മുന്നോട്ട് പോവുകയാണ്.
പ്രസംഗത്തിന്റെ അവസാനം പുരോഹതിന്റെ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയോട് എല്ലാ അവതാരകരും ചോദിച്ച് തളർന്ന ആ ചോദ്യം.ഈ സൗന്ദര്യത്തിന്റെയും ഊർജത്തിന്റെയും രഹസ്യമെന്താണെന്ന്. എന്നാൽ ഈ ചോദ്യത്തിന് പുരോഹിതൻ പറയുന്ന മറുപടി നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. എത്ര തിരക്കായാലും ഏത് ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങിലായാലും ഒരു തവണ പോലും നിസ്കാരം മമ്മൂട്ടി മുടക്കാറില്ല. ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിയുടെ കരുത്തുെമന്ന് ഈ പുരോഹിതൻ പറഞ്ഞപ്പോൾ മമ്മൂട്ടിയും വേദിയിലിരുന്നു അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു.
bishop talk about mammootty
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...