
Malayalam Breaking News
ലേലം രണ്ടാം ഭാഗം വരുന്നു .ജൂനിയർ ചാക്കോച്ചിയായി ഗോകുലും ചാക്കോച്ചിയായി അച്ഛൻ സുരേഷ് ഗോപിയും .
ലേലം രണ്ടാം ഭാഗം വരുന്നു .ജൂനിയർ ചാക്കോച്ചിയായി ഗോകുലും ചാക്കോച്ചിയായി അച്ഛൻ സുരേഷ് ഗോപിയും .
Published on

By
പ്രേക്ഷകരിൽ ആകാംശ സൃഷ്ടിച്ചുകൊണ്ട് ചാക്കോച്ചി വീണ്ടും എത്തുന്നു.സുരേഷ് ഗോപി കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിച്ച ലേലം എന്ന സിനിമ പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല .അത്രമേൽ 1997 ൽ പുറത്തിറങ്ങിയ ആ ചിത്രവും കഥാപാത്രമായ ചാക്കോച്ചിയും പ്രേക്ഷക മനസ്സിൽ സ്വാതീനം ചെലുത്തിയിട്ടുണ്ട് .ചാക്കോച്ചിയായി സുമേഷ് ഗോപി വീണ്ടും എത്തുമെന്നുള്ള വാർത്ത നേരത്തെ തന്നെ എത്തിയിരുന്നു. എന്നാൽ ഗോകുൽ സുരേഷ് ചിത്രത്തിൽ ഉണ്ട് എന്നത് ഉൾപ്പെടെ ഒട്ടേറെ സർപ്രൈസുകളുമായാണ് ചിത്രം ഒരുങ്ങുന്നത് .
ആദ്യ ഭാഗം തന്നെ ഒരു മികച്ച ബോക്സ് ഓഫീസ് ഹിറ്റായിരുന്നു സമ്മാനിച്ചത് .2015 ല്‍ പുറത്തിറങ്ങിയ എം മോഹന്‍ സംവിധാനം ചെയ്ത മൈ ഗോഡ് എന്ന ചിത്രത്തിലാണ് താരം അവസാനമായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ആയിരുന്നു താരം .നാല് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി വീണ്ടും വെള്ളിയതിരക്കു മുന്നിൽ എത്തുന്നത് .
മകന് ചാക്കോച്ചിയായിട്ടാണ് മകൻ ഗോകുല്‍ ചിത്രത്തില്‍ എത്തുന്നത്. ഇതിനു മുന്‍പ് തന്നെ ലേലത്തില്‍ അച്ഛനോടൊപ്പം ഗോകുലും അഭിനയിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സുരേഷ് ഗോപി തന്നെയാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത് .
ഗോകുൽ കുട്ടി ആയി ഇരുന്നപ്പോള്‍ തന്നെ കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സിനിമയിലൂടെ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. എന്തായാലു അച്ചനും മകനും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതിലുളള ത്രില്ലിലാണ് പ്രേക്ഷകര്‍.ഏതായാലും അച്ഛനെയും മകനെയും ഒന്നിച്ചു സ്ക്രീനിൽ കാണാനുള്ള ആകാംശയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത് .
കുറച്ചു നാളായി മലയാള സിനിമയിൽ കാണാതിരുന്ന നന്ദിനി തന്നെ ആണ് ലേലം രണ്ടാം ഭാഗഭാഗത്തിലും സുരേഷ് ഗോപിയോടൊപ്പം .ലേലത്തിന്റെ ആദ്യ ഭാഗത്തില്‍ ഗൗരി പാര്‍വതിയായി എത്തിയത് നന്ദിനിയായിരുന്നു. മലായളത്തില്‍ മികച്ച ഒരു പിടി കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കാന് നന്ദിനിയ്ക്ക് കഴിഞ്ഞിരുന്നു.ഇവരുടെ കോമ്പിനേഷൻ ഒന്ന് കൂടെ വെള്ളിത്തിരയിൽ കാണാനുള്ള ആകാംശയിലാണ് പ്രേക്ഷകർ .
lelam second part fans waiting for release
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...