മീടു എന്ന് കേള്‍ക്കുമ്പോള്‍ എണീറ്റോടുന്ന സിദ്ദിഖ് , കോടതി സമക്ഷം ബാലന്വക്കീലിലെ ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ വൈറലാകുന്നു.
Published on

തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുന്ന കോടതി സമക്ഷം ബാലന് വക്കീലിന്റെ ഡിലീറ്റ് ചെയ്യപ്പെട്ട രംഗം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സിനിമയില്‍ ദിലീപിന്റെ അച്ഛനായി വേഷമിടുന്ന സിദ്ദിഖിന്റെ കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് ഐ ലവ് യൂ എന്നു പറയുകയും അവര്‍ തിരിച്ച് മീ ടൂ എന്നു പറയുമ്പോള്‍ സിദ്ദിഖ് എന്റെമ്മേ മീടുവോ എന്ന് പറഞ്ഞ് എഴുന്നേറ്റ് ഓടുന്നതുമാണ് രംഗം.
ദിലീപിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ രംഗം പുറത്തുവിട്ടിരിക്കുന്നത്. ഇത് ഡിലീറ്റ് ചെയ്യേണ്ടായിരുന്നുവെന്നും, അടുത്തിടെ സിനിമാലോകത്തെ പിടിച്ചു കുലുക്കിയ മീടു ക്യാമ്പെയിനെ ട്രോള്‍ ചെയ്തിരിക്കുകയാണെന്നുമെല്ലാം ഇതിനു താഴെ കമന്ഡുകളുണ്ട്.
ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത സിനിമയിലെ സീനില്‍ വിദേശ കഥാപാത്രവും നടന് സിദ്ദിഖുമാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ ഒരു കൊച്ചു ടീസര്‍ പോലെയാണ് ഡീലീറ്റഡ് സീന്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്.
കോമഡിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
Deleted scenes from the movie Kodathi samaksham balan vakkel…
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...