അമരത്തിലെ മുത്തായ മാതു മലയാളത്തിലേക്ക് മടങ്ങിവരുന്നു….
Published on

മകളായും കാമുകിയായും തൊണ്ണൂറുകളില്‍ മലയാള ചലച്ചിത്ര ലോകത്തെ നിറസാനിദ്ധ്യമായിരുന്നു മാതു. അമരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായാണ് മാതു സിനിമയിലെത്തിയത്. ആ ഒരൊറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേതാന് മാതുവിന് കഴിഞ്ഞു.
പിന്നീട് പത്ത് വര്‍ഷം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരം വിവാഹശേഷം അഭിനയ ലോകത്ത് നിന്നും മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാതു മലയാള ചലച്ചിത്ര ലോകത്തേക്ക് മടങ്ങിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജീവ് നാഥ് സംവിധാനം ചെയ്യുന്ന അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെയാണ് മാതു സിനിമയിലേക്ക് തിരികെ എത്തുന്നത്. ഒരു പ്രമുഖ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് തിരിച്ചുവരവിനെക്കുറിച്ച് മാതു മനസ്സ് തുറന്നത്.
കുടുംബ ജീവിതം ആസ്വദിക്കാനും മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനുമായിരുന്നു സിനിമകളില്‍ നിന്നും വിട്ട് നിന്നതെന്നും താരം വ്യക്തമാക്കി. നിരവധി ഓഫറുകള്‍ വന്നെങ്കിലും അതെല്ലാം ആ സമയത്ത് നിരസിക്കുകയായിരുന്നു. ഇപ്പോള്‍ മക്കലെല്ലാം വളര്‍ന്നെന്നും ഈ തിരിച്ചുവരവിലൂടെ മലയാള സിനിമയോട് തനിക്കുള്ള അടുപ്പം മനസ്സിലായെന്നും മാതു പറയുന്നു. ഇപ്പോഴും തന്നെ പലരും അമരത്തിലെ മുത്തായാണ് കാണുന്നത്, മുത്തേ എന്ന് പലരും വിളിക്കാറുമുണ്ട്. അത് കേള്‍ക്കുമ്പോള്‍ സന്തോഷമാമെന്നും താരം വ്യക്തമാക്കി.
മൂന്ന് സഹോദരിമാരും അവരുടെ അനിയനും തമ്മിലുള്ള സാഹോദര്യത്തിന്റെ കത പറയുന്ന ചിത്രത്തില്‍ നായകന്‍രെ സഹോദരിയായാണ് മാതു വേഷമിടുന്നത്. പാലായില്‍ ലോക്കല്‍ രാഷ്ട്രീയം കളിച്ച് തകര്‍ത്ത് നടന്ന അനിയന് ഒരു ഘട്ടത്തില്‍ അമേരിക്കയിലുള്ള സഹോദരിമാരുടെയടുത്ത് എത്തുന്നതും തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.രാജീവ്നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ അമേരിക്കയാണ്.
Malayalam actress Mathu come back to acting..
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...