
Malayalam Breaking News
ജൂറി അംഗമായ നവ്യ നായർ അവാര്‍ഡ് ജേതാക്കളെക്കുറിച്ച് പറഞ്ഞത്?
ജൂറി അംഗമായ നവ്യ നായർ അവാര്‍ഡ് ജേതാക്കളെക്കുറിച്ച് പറഞ്ഞത്?
Published on

നവ്യ നായർ ഉൾപ്പെട്ട ജൂറി അംഗങ്ങളായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. അതിന് പിന്നാലെ പുരസ്കാരത്തിനർഹരായവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നവ്യ നായർ.
ജൂറി അംഗമായതിന്റെ സന്തോഷം പങ്കുവെച്ച് താരം നേരത്തെ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ജൂറിയായതിന്റെ അനുഭവവുമായി എത്തിയിരിക്കുകയാണ് താരം. സാംസ്കാരിക വകുപ്പ് മന്ത്രി പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് സന്തോഷം പങ്കുവെച്ച് താരമെത്തിയത്. പുരസ്കാര ജേതാക്കള്‍ക്കെല്ലാം അഭിനന്ദനമെന്നും മികച്ച അവസരങ്ങള്‍ ലഭിക്കട്ടയെന്നും താരം ആശംസിച്ചിരുന്നു. നവ്യയുടെ ഫേസ്ബുക്ക് ലൈവ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
അവാര്‍ഡ് ലഭിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇനിയും ഒരുപാട് നല്ല നല്ല സിനിമകള്‍ ചെയ്യാന്‍ എല്ലാവര്ക്കും കഴിയട്ടെയെന്നുമായിരുന്നു നവ്യ പറഞ്ഞത്. ജനപ്രിയമായ പ്രഖ്യാപനമായിരുന്നു ഇത്തവണത്തേതെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെട്ടത്. അപ്രതീക്ഷിത ട്വിസ്റ്റോ ഞെട്ടിക്കലോ ഇല്ലാത്ത പുരസ്കാര പ്രഖ്യാപനം കൂടിയാണ് ഇത്തവണത്തേതെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്.
കുമാര്‍ സാഹ്നി അധ്യക്ഷനായെത്തിയ ജൂറിയാണ് ഇത്തവണ സംസ്ഥാന അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. രചനാവിഭാഗം അധ്യക്ഷന്‍ പികെ പോക്കറാണ്. ഷെറി ഗോവിന്ദന്, ജോര്ത് കിത്തു, ക്യാമറമാന് കെജി ജയന്, സംവിധായകനായ വിജയകൃഷ്ണന്, സംഗീത സംവിധായകന് ബേണി ഇഗ്നേഷ്യസ് എന്നിവര്‍ക്കൊപ്പമായിരുന്നു നവ്യ നായരും അവാർഡിനർഹമായ സിനിമകൾ തെരഞ്ഞെടുത്തത്.
navya nair congrats state award winners
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...