
Malayalam Breaking News
തിയേറ്ററുകളില്‍ ഇനി പുറത്തു നിന്ന് ഭക്ഷണം കൊണ്ടു പോകാം!
തിയേറ്ററുകളില്‍ ഇനി പുറത്തു നിന്ന് ഭക്ഷണം കൊണ്ടു പോകാം!
Published on

തീയേറ്ററുകളിൽ പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാൻ അനുമതി. മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭയുടേതാണ് നടപടി. ഇനി നഗരത്തിലെ തിയേറ്ററുകളില്‍ പുറത്തു നിന്നും ലഘു ഭക്ഷണം കൊണ്ടു പോകാന്‍ കാണികള്‍ക്ക് അവകാശം ഉണ്ടാകും. അങ്ങിനെ കൊണ്ടു പോകുന്നവരെ തടയാനോ അവരെ തിയേറ്ററില്‍ കയറ്റാതിരിക്കാനോ തിയേറ്റര്‍ മാനേജ്മെന്റിന് അധികാരം ഉണ്ടായിരിക്കുന്നതല്ല.
പുറത്തു നിന്നും ലഘുഭക്ഷണവുമായി നഗരത്തിലെ തിയേറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ച ശേഷം ഇറക്കി വിട്ട സംഭവത്തിനെതിരെ നല്കിയ പരാതിയില്‍ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിടുകയും നടപടി സ്വീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യാവകാശ പ്രവര്ത്തകന് രാഗം റഹിം ആണ് മനുഷ്യാവകാശ കമ്മീഷന് ഈ വിഷയത്തില്‍ പരാതി നല്‍കിയത്. മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടതോടെ ഭക്ഷണവുമായി എത്തുമ്പോള്‍ തടയരുതെന്ന് നഗരസഭ തിയേറ്ററുകള്‍ക്ക് നോട്ടീസ് നല്കി.
തിയേറ്ററുകള്‍ക്കുള്ളില്‍ വില്‍ക്കുന്ന ലഘു ഭക്ഷണ സാധനങ്ങളുടേയും പാനീയങ്ങളുടേയും വില വിവരം മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തീയേറ്ററുകളിൽ നിന്ന് മേടിക്കുന്ന ഭക്ഷണ സാധനങ്ങൾക്ക് ഇരട്ടി വിലയാണ് മേടിക്കുന്നത്.പുറത്തുനിന്ന് കൊണ്ടുവരാൻ അനുവാദമില്ലാത്തതിനാൽ ജനങ്ങളെ ഇത് വല്ലാതെ അലട്ടിയിരുന്നു. കുപ്പിവെള്ളത്തിനു പോലും വൻ തുകയാണ് മേടിക്കുന്നത്.
bringing food inside the theatre
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...